മാനന്തവാടി : കല്‍പ്പറ്റ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സദാനന്ദനും മാനന്തവാടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. മോഹന്‍ദാസും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. മോഹന്‍ദാസ് വരണാധികാരിയും സബ് കളക്ടറുമായ ശ്രീറാം സാംബ ശിവറാവു മുന്‍പാകെ ഇന്നലെ 12.55 ഓടെ പ്രവര്‍ത്തകരോടൊപ്പമെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍, സി.കെ. ഉദയന്‍, ബിഡിജെഎസ് നേതാക്കളായ ആര്. പുരുഷോത്തമന്, കെ.കെ. പ്രഭാകരന് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടയിരുന്നു.മോഹന്ദാസ്മലക്കാരി ക്ഷേത്ര ദര്‍ശന ശേഷംപഴശ്ശി കുടിരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.യുഡിഎഫ് സ്ഥാനാര്‍ത്ഥി മന്ത്രി പി.കെ. ജയലക്ഷ്മി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നിന്നും പ്രവര്‍ത്തകരോടൊപ്പം പ്രകടനമായെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഒ.ആര്. കേളു പ്രകടനമായെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.എല്‍.ഡി.എഫിന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയായ മാനന്തവാടി നഗരസഭ ചെയര്‍മാനും നാമനിര്‍ദേശ പത്രിക നല്കി.ബിജെപി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഡമ്മി സ്ഥാനാര്‍ത്ഥികള്‍ക്കായി നോമിനേഷന് സമര്‍പ്പിച്ചില്ല.ബിജെപി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മൂന്ന് സെറ്റ് വീതം പത്രിക സമര്‍പ്പിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഒറ്റ സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.
കല്‍പ്പറ്റ : കെ. സദാനന്ദന് വരണാധികാരിയും ഡെപ്യുട്ടി കളക്ടറുമായ വി. രാമചന്ദ്രന് മുമ്പാകെ തിങ്കാളാഴ്ച്ച രാവിലെ 11. 40ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി പി.ജി. ആനന്ദ്കുമാര്‍, എന്‍ഡിഎ കല്‍പ്പറ്റ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് എം. മോഹനന്, വനവാസി വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ പള്ളിയറ രാമന്, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് കെ. ശ്രീനിവാസന് എന്നിവരോടൊപ്പമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കല്‍പ്പറ്റ പുതിയ സ്റ്റാന്റ് പരിസരത്തു നിന്ന് നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് സദാനന്ദന് എത്തിയത്. ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ. ആര്. കൃഷ്ണന്, ബിഡിജെഎസ് ജില്ലാ സെക്രട്ടറി സുദേവന് കല്ലുപാടി, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് എം. മണിയപ്പന്, മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് എം. രമേഷ്, ഗ്രീഷിത്ത് അമ്പാടി, വി.കെ. സദാനന്ദന്, ശാന്തകുമാരി ടീച്ചര്‍ തുടങ്ങിയ നിരവധി നേതാക്കളുടെ അകമ്പടിയോടെയാണ് നോമിനേഷന് സമര്പ്പണത്തിനെത്തിയത.് കെ. സദാനന്ദന് ഒരു കോടി നാലു ലക്ഷത്തി തൊണ്ണൂറ്റിയ്യായിരം രൂപയുടെ ആസ്ഥി. ഇത് ഇദ്ദേഹത്തിന്റെ കൈവശമുള്ള ഭൂമിയുടെ വിലയാണ്. ഇതിനു പുറമേ സ്വന്തം പേരില്‍ ഇരുപത്തിഅയ്യായിരം രൂപയും ഭാര്യയുടെ പേരില്‍ ഒരു ലക്ഷം രൂപയുടെ സമ്പാദ്യവുമുണ്ട്. സദാനന്ദന് ഏട്ട് ലക്ഷം രൂപയുടെ ബാങ്ക് വായ്പയുണ്ട്.കെ. മോഹന്‍ദാസിന് നാലു ലക്ഷം രൂപയുടെ ആസ്ഥി. ഇത് ഇദ്ദേഹത്തിന്റെ കൈവശമുള്ള ഭൂമിയുടെ വിലയാണ്. ഇതിനു പുറമേ സ്വന്തം പേരില്‍ മൂന്ന് ലക്ഷത്തി അറുപത്തിഒമ്പതിനായിരത്തി അഞ്ഞൂറ്റി ഇരുപത്തി ആറ് രൂപയും ഭാര്യയുടെ പേരില്‍ ഏന്പത്തിഒന്നായിരത്തി ഇരുപത്തി മൂന്ന് രൂപയുടെ സമ്പാദ്യവുമുണ്ട്. മോഹന്‍ദാസിന് രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി ഇരുപത്തി രണ്ട് രൂപയുടെ ബാങ്ക് വായ്പയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: