കോഴിക്കോട്: ചാലപ്പുറം-മാങ്കാവ് റോഡിലെ അഴുക്കുചാല്‍ നിര്‍മ്മാണം നീളുന്നു. റോഡ് അടച്ചിട്ടത് മൂലം ചാലപ്പുറത്തെ പോക്കറ്റ് റോഡുകളില്‍ വാഹനങ്ങളുടെ തിക്കുംതിരക്കും. ചാലപ്പുറം പോസ്റ്റ് ഓഫീസ് ഭാഗത്ത് കലുങ്ക് പണിയെ തുടര്‍ന്നാണ് റോഡ് അടച്ചിട്ടിരിക്കുന്നത്. ബൈക്ക്, ഓട്ടോ,കാര്‍ തുടങ്ങിയ വാഹനങ്ങളില്‍ എത്തുന്നവര്‍ റോഡ് അടച്ചിട്ടത് അറിയാത ചാലപ്പുറത്തെ ഗതാഗതക്കുരുക്കില്‍ കുടുങ്ങുകയാണ്. ഗണപത് ഗേള്‍സ് ഹൈസ്‌കൂളിലേക്ക് പോകുന്ന വഴിയിലും മറ്റും മിക്ക സമയങ്ങളിലും വാഹനങ്ങള്‍ കുരുങ്ങിക്കിടക്കുകയാണ്. ബസുകള്‍ പുതിയപാലം റോഡ് വഴി സര്‍വീസ് നടത്തുന്നതുമൂലം ജനങ്ങള്‍ വലിയരീതിയില്‍ യാത്രാക്ലേശവും അനുഭവിക്കുന്നുണ്ട്. കലുങ്ക് നിര്‍മ്മാണമായതിനാലാണ് റോഡ് അടച്ചിടേണ്ടിവന്നതെന്നും ദ്രുതഗതിയില്‍ പണി പൂര്‍ത്തിയാവുമെന്നും പെട്ടെന്നുതന്നെ റോഡ് സഞ്ചാര യോഗ്യമാവുമെന്നും അധികൃതര്‍ പറഞ്ഞു.
















