തിരുവനന്തപുരം: തനിക്കെതിരെയുള്ള നുണ പ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ അച്യുതാനന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്കെതിരെ 31 കേസുകള്‍ കോടതിയിലുണ്ടെന്നാണ് വി.എസ് പ്രചരിപ്പിക്കുന്നത്.
ഒരൊറ്റ കേസു പോലും ഇല്ലെന്നുള്ളതാണ് വാസ്തവമെന്നും അദ്ദേഹം പറഞ്ഞു. 18 മന്ത്രിമാര്‍ക്കെതിരെ 136 കേസുണ്ടെന്നതും പച്ചക്കള്ളം. വിഎസ് മാപ്പു പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അധികാര സ്ഥാനത്തിനുവേണ്ടി ഇതുവരെ പറഞ്ഞതെല്ലാം ഒരു നിമിഷംകൊണ്ടു വിഴുങ്ങി ആദര്‍ശത്തോടുപോലും സന്ധിചെയ്യുന്ന വി.എസിന്റെ തെരഞ്ഞെടുപ്പുകാലത്തെ നിറംമാറ്റം ജനങ്ങള്‍ തിരിച്ചറിയുമെന്നു ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ അച്യുതാനന്ദന് കാണിക്കുന്ന അഭ്യാസങ്ങള്‍ കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്നു. ഈ തെരഞ്ഞെടുപ്പുകാല വേഷപ്പകര്‍ച്ച ഇനിയെങ്കിലും അങ്ങ് അവസാനിപ്പിക്കണമെന്നു പറഞ്ഞു കൊണ്ടാണ് ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: