അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തെക്കും കൂര് വടക്കും കൂര് നട്ടുരാജ്യങ്ങ ളുടെ കാലത്ത്, അതിര്‍ത്തി കോട്ടയായിരുന്ന കിടങ്ങൂര്‍ ദേശത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘പെണ്‍മന’. കാവനാല്‍ ക്രീയേഷന്‍സിനുവേണ്ടി അനൂപ് മറ്റപ്പള്ളിയും, അരുണ്‍ കാവനാലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന, സംവിധാനം – അര്ജ്ജുന് കാവനാല്‍ നിര്‍വ്വഹിക്കുന്നു. സംഗീത സംവിധായകന് അര്ജ്ജുനന് മാഷിന്റെ മകന് അശോകന് അര്ജ്ജുനന് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്.
സാബു അപ്പുക്കുട്ടനാണ് ചിത്രത്തിന്റെ ക്യാമറാമാന്. ഗാനങ്ങള്‍ – വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, സ്വാമി, എഡിറ്റിംഗ് – സന്ദീപ് നന്ദകുമാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് – തങ്കച്ചന് മണര്‍കാട്, അസ്സോസിയേറ്റ് ഡയറക്ടര്‍ – ഹരി, പിആര്‍ഒ – അയ്മനം സാജന്. കോട്ടയത്തിനടുത്ത് കിടങ്ങൂര്‍ ദേശത്തിന്റെ പഴയകാല വിശ്വാസങ്ങളേയും, ആചാരങ്ങളേയും, മീനച്ചിലാറിനെയും പരാമര്‍ശിച്ച് കടന്നുപോകുന്ന ചിത്രം, നാട്ടിലെ പ്രമാണിമാരായ ചില മനകളുടെയും, അവരുടെ ഇടയില്‍ സംഭവിച്ചു എന്നും, ഇല്ലെന്നും, വിശ്വസിക്കുന്ന ചില ചരിത്ര സംഭവങ്ങള്‍ പ്രദിപാദിക്കുകയാണീ ചിത്രം.
സച്ചിന് സെബസ്റ്റ്യന്, രഞ്ജിത് മോഹന്‍, കലാശാല ബാബു, ഇന്ദ്രന്‍സ് വല്‍സലാ മേനോന് എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും വേഷമിടുന്നു. മെയ് 15-ാം തിയതി അടുത്ത ഘട്ടം ചിത്രീകരണം തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: