കോട്ടയം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.എം.എസ്.കരുണാകരന് ഇന്നലെ മുനിസിപ്പല്‍ നോര്‍ത്ത് മേഖല നട്ടാശേരി പ്രദേശത്ത് പര്യടനം നടത്തി. രാവിലെ നട്ടാശേരി മേഖലയിലെ വിവിധ സാമുദായിക നേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരെയും നേരില്‍ക്കണ്ട് സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് പ്രദേശത്തെ വീടുകളില്‍ സ്ഥാനാര്‍ത്ഥി എന്‍ഡിഎ പ്രവര്‍ത്തകരോടൊപ്പം ഭവനസന്ദര്‍ശനം നടത്തി. കഴിഞ്ഞദിവസം കാലം ചെയ്ത സിഎസ്ഐ മഹായിടവക ബിഷപ്പ് സാം മാത്യുവിന്റെ അനുസ്മരണ ചടങ്ങില്‍ കോട്ടയം വൈഎംസിഎയില്‍ പങ്കെടുത്തു. തുടര്‍ന്ന് അര്‍ത്തിയാകുളം, സംക്രാന്തി പ്രദേശത്തെ ഭവനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. വൈകുന്നേരം അര്ത്തിയാകുളത്ത് നടന്ന കുടുംബയോഗത്തിലും സ്ഥാനാര്‍ത്ഥി പങ്കെടുത്ത് വോട്ടഭ്യര്‍ത്ഥിച്ചു.
ചങ്ങനാശ്ശേരി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പൂവം,ളായിക്കാട് പ്രദേശങ്ങളില്‍ ഇന്നലെ പര്യടനം നടത്തി. രാവിലെ ളായിക്കാട്എസ്എന്ഡിപി ക്ഷേത്രത്തില്‍ പ്രതിഷ്ടാദിന ചടങ്ങിലും അന്ന ദാനത്തിലും പങ്കെടുത്തു. പായിപ്പാട് തൃക്കൊടിത്താനം പഞ്ചായത്തുകളില്‍ ഏഴു കുടുംബയോഗങ്ങളില്‍ പങ്കെടുക്കുകയും വോട്ടര്‍മാരെ കണ്ട് വോട്ട് തേടുകയും ചെയ്തു.വൈകിട്ട് ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയത്തിന് ആശംസ നേരുകയും ഗജമേളയില്‍ പങ്കെടുക്കുകയും ചെയ്തു. ഏറ്റുമാനൂര്‍ രാധാകൃഷ്ണനോടൊപ്പം പി സുരേന്ദ്രനാഥ് , ബി ആര് മഞ്ജീഷ് ,എം.പി. രവി, ആര്. ഉണ്ണികൃഷ്ണ പിള്ള ,സോജി, സജി നക്കച്ചാടത്ത്, സുഭാഷ് പൂവം, രാജീവഌയിക്കാട്, സുനില്‍ ളായിക്കാട് എന്നിവര്‍ പര്യടനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: