തലശ്ശേരി: 60 പതിറ്റാണ്ടുകളായി തലശ്ശേരി മണ്ഡലത്തില്‍ വികസനം തൊട്ടുതീണ്ടാതെ ഇരു മുന്നണികളും ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് ഇതുവരെ നാം കണ്ടിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഴിമതിയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അക്രമോത്സുകതയും ജനങ്ങളെ സാമൂഹികമായും സാമ്പത്തികമായും ചൂഷണം ചെയ്യാനാണ് ശ്രമിച്ചത്. സമഗ്രമേഖലയിലുള്ള വികസനം ലക്ഷ്യമാക്കിയായിരിക്കും ബിജെപിയുടെ പ്രവര്‍ത്തനം മണ്ഡലത്തിലുണ്ടാവുക. ജനങ്ങള്‍ക്ക് വേണ്ട അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കാതെ ഉറക്കം നടിക്കുന്ന കോണ്‍ഗ്രസ്സിനെയും രാഷ്ട്രീയ അക്രമ, അഴിമതിയില്‍ മുങ്ങിയ എല്‍ഡിഎഫിനെയും അധികാരത്തില്‍ നിന്ന് നിഷ്കാസനം ചെയ്യണമെന്നും യാഗത്തില്‍ വി.കെ.സജീവന് ആവശ്യപെട്ടു.
കോടിയേരി മേഖലയില്‍ നടന്ന ജനസമ്പര്‍ക്കയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. എ.പി.പദ്മിനി ടീച്ചര്‍, എന്‍.ഹരിദാസ്, എ.പി.സുരേഷ് ബാബു, ഷോമ സുജിത്, ലസിത പാലക്കല്‍, ശ്യാം മോഹന്‍, കെ.ശ്രീലേഷ് എന്നിവര്‍ സംബന്ധിച്ചു
കാലത്ത് 10 മണിക്ക് ആരംഭിച്ച ജനസമ്പര്‍ക്ക യാത്ര നങ്ങാറത്ത് പീടികയില്‍ നിന്ന് ആരംഭിച്ച് നങ്ങാറത്ത് പീടിക, കൊമ്മല്‍ വയല്‍, പുന്നോല്‍, താഴെവയല്‍, ആച്ചുക്കുളങ്ങര, പാറാല്‍, മീത്തലെ വയല്‍, ഇടയില്‍പീടിക വായന ശാല, കല്ലില്‍ താഴെ, കാരാല് തെരു, ഓണിയന്‍ ഹൈസ്കൂള്‍, കോപ്പലം, മൂഴിക്കര, ഈങ്ങയില്‍ പീടിക കുറ്റിവയല്‍, മാടപീടിക വഴി മാടപീടിക മാര്‍ക്കറ്റില്‍ സമാപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: