പത്തനംതിട്ട: ജില്ലയിലെ വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കുന്നതിന് നടപ്പാക്കുന്ന മിഷന് 80 ശതമാനം പദ്ധതിയുടെ ഭാഗമായി ജില്ലയിലോടുന്ന കെ. എസ്. ആര്. ടി.സി, സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയില്‍ പ്രചാരണ പോസ്റ്ററുകള്‍ പതിച്ചു. പത്തനംതിട്ട ബസ്സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ബസുകളിലും ഓട്ടോറിക്ഷകളിലും ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ പോസ്റ്റര്‍ പതിച്ച് ഉദ്ഘാടനം ചെയ്തു. പോളിംഗ് ശതമാനം ഉയര്‍ത്തുന്നതിനായി 25 ഓളം പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കിയതെന്ന് കളക്ടര്‍ പറഞ്ഞു. വോട്ടു ചെയ്യണമെന്ന് ബസ് യാത്രക്കാരോട് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ അജികുമാര്‍, കിഷോര്‍കുമാര്‍, സ്വീപ് അസി. നോഡല്‍ ഓഫീസര്‍ രാരാരാജ്, ഇലക്ഷന് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: