ചേര്‍ത്തല: പട്ടണക്കാട് സഹകരണ ബാങ്കിലെ ഇരുപത് കോടിയുടെ ക്രമക്കേടുമായി ബന്ധപെട്ട് കോടതിയില്‍ കീഴടങ്ങിയ മുന്‍ സെക്രട്ടറി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. കേസിലെ ഒന്നാം പ്രതി പട്ടണക്കാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ തൈക്കൂട്ടത്തില്‍ മണിയപ്പന് (58) നെയാണ് മൂന്നു ദിവസത്തേക്ക് കൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ ഹാജരായാണ് കസ്റ്റഡിയില്‍ ലഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
മണിയപ്പനെ ക്രൈബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ച് ചേദ്യം ചെയ്തു തുടങ്ങി. ഇന്ന്് ബാങ്കിലെത്തിച്ചു വിശദമായ തെളിവെടുപ്പ് നടത്തും. ബാങ്കില്‍ നിന്നും ചെക്ക് ഡിസ്കൗണ്ടിലൂടെ പണം തട്ടിയവരുടെ അടുത്തെത്തിച്ചും തെളിവുകള്‍ ശേഖരിക്കുമെന്നുമാണ് വിവരം. തട്ടിപ്പില്‍ പങ്കാളിയായ മറ്റു പ്രതികളെ പിടികൂടാന്‍ ഊര്‍ജിത നീക്കം തുടങ്ങി.. ഒളിവിലുള്ള പ്രധാന പ്രതിയെ രക്ഷിക്കാന്‍ ഭരണതലത്തില്‍ അണിയറനീക്കം നടക്കുന്നതായണ് വിവരം. മണിയപ്പനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിലെ ബാഹ്യ ഇടപെടലുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.
പ്രദേശത്തെ കോണ്‍ഗ്രസ് ഉന്നത നേതാക്കളടക്കം ചെക്ക് ഡിസ്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ബാധ്യത ബാങ്കിനു വരുത്തിയതായി വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം ഉണ്ടാകുമെന്നാണ് വിവരം. തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ക്രൈബ്രാഞ്ച് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടിയിരുന്നു.
വകുപ്പുദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അക്കൗണ്ടുകള്‍ സംബന്ധിച്ച രേഖകള്‍ പരിശോധിക്കുന്നത്. നൂറ്റിയന്‍പതോളം പേരില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു. ബാങ്ക് ജീവനക്കാരെയും വൈകാതെ ചോദ്യം ചെയ്യും. ഡി.വൈ.എസ്.പി കെ.എസ്.ഉദയഭാനു, എസ്.ഐമാരായ രമേശന്, ഷെറീഫ്, ബിജു, കൃഷ്ണകുമാര്‍, സെബാസ്റ്റ്യന്‍, സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: