പാനൂര്‍: എന്‍ഡിഎ കൂത്തുപറമ്പ് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയും എന്‍ടിയു സംസ്ഥാന ഉപാധ്യക്ഷനുമായ സി.സദാനന്ദന് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണവാഹനത്തിന് നേരെ സിപിഎം നടത്തിയ അക്രമത്തില്‍ വ്യാപക പ്രതിഷേധം.
കഴിഞ്ഞ ദിവസം രാത്രി മാനന്തേരി പാക്കിസ്ഥാന്പീടികക്ക് സമീപത്തെ കല്ല്യാണവീട്ടില്‍ സദാനന്ദന്‍മാസ്റ്റര്‍ വന്ന ഇന്നോവ കാര്‍ സിപിഎം സംഘം അടിച്ചു തകര്‍ത്തത്. സംഘാദര്‍ശം നെഞ്ചേറ്റി ഒരു നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിച്ചതിന് സിപിഎം നേതൃത്വം ആസൂത്രിതമായി നടത്തിയ അക്രമത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് സി.സദാനന്ദന്‍മാസ്റ്റര്‍. 1994 ഒക്ടോബര്‍ 25ന് തന്റെ സഹോദരിയുടെ വിവാഹം ക്ഷണിച്ച് മട്ടന്നൂര്‍ ഉരുവ്വചാലിലെത്തിയപ്പോള് ബോംബെറിഞ്ഞ് വീഴ്ത്തി സിപിഎം കാട്ടാളന്മാര് അദ്ദേഹത്തിന്റെ ഇരുകാലുകളും മുട്ടിനു താഴെ മുറിച്ചെടുക്കുകയായിരുന്നു. വെട്ടിയെടുത്ത കാലുകള്‍ സമീപത്തെ പൊന്തക്കാട്ടില്‍ വലിച്ചെറിഞ്ഞവര്‍ മുറിവില്‍ മണല്‍ വാരിയിട്ട് ആനന്ദനൃത്തം ചവിട്ടിയത്രേ. മനുഷ്യഗണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്ത പ്രത്യേകതരം ജീവികളാണ് തങ്ങളെന്ന് കണ്ണൂരിലെ കുട്ടിസഖാക്കള്‍ തെളിയിച്ച സംഭവമായിരുന്നു സദാനന്ദന്‍മാസ്റ്റര്‍ക്കു നേരെ നടന്നത്. ഈ മാതൃകാ അദ്ധ്യാപകനെ വീണ്ടും മുറിവേല്‍പ്പിക്കുകയാണ് സിപിഎം നേതൃത്വം. സംഭവത്തിനെതിരെ കക്ഷി രാഷ്ട്രീയഭേദമന്യേ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
കൂത്തുപറമ്പ് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സദാനന്ദന്‍മാസ്റ്റര്‍ നിയോഗിക്കപ്പെട്ടത് തെല്ലൊന്നുമല്ല സിപിഎമ്മിനെ അലോസരപ്പെടുത്തുന്നതെന്ന് അക്രമസംഭവം വെളിവാക്കുന്നു. അടിമകളായി പാര്‍ട്ടിഗ്രാമങ്ങളില്‍ കഴിയുന്ന നിരാലംബരായ പാവങ്ങള്‍ക്ക് പുനരുജ്ജീവനത്തിന് സദാനന്ദന്‍മാസ്റ്ററുടെ വിജയം അനിവാര്യമാണെന്ന തോന്നല്‍ ഇവിടെ ശക്തിപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സദാനന്ദന്‍മാസ്റ്ററുടെ വാഹനത്തിനു നേരെ നടന്ന അക്രമം സിപിഎം നേതൃത്വം ആസൂത്രിതമായി നടത്തിയ നീക്കത്തിന്റെ ഭാഗമാണെന്ന് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: