കൊല്ലം: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 90 ഗ്രാം കഞ്ചാവ് പൊതിയുമായി രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി.
അങ്കമാലി മഞ്ഞപ്ര മങ്കുഴിയില്‍ വീട്ടില്‍ കുഞ്ഞുമോന് മകന് നിവിന്‍ (19), ആലപ്പുഴ കാര്‍ത്തികപ്പള്ളി താലൂക്കില്‍ പത്തിയൂര്‍ പടിഞ്ഞാറ് വില്ലേജില്‍ കരിയിലകുളങ്ങര മുരളീഭവനില്‍ മുരളി മകന് അനിത (18) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം എസ്എന്‍ കോളേജ് ജംഗ്ഷനില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇടപാടുകാരാണെന്ന വ്യാജേന ഇവരെ സമീപിച്ചപ്പോള്‍ കൈവശം ചെറിയ പൊതികളിലാക്കി 90 ഗ്രാം കഞ്ചാവ് വില്‍പ്പനയ്ക്കായി സൂക്ഷിച്ച നിലയില്‍ ഇവരില്‍ നിന്നും കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടില്‍ സ്വകാര്യ പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ഇവര്‍ തമിഴ്നാട്ടില്‍ നിന്നും ചെറിയ തുകയ്ക്ക് കഞ്ചാവ് വാങ്ങി വലിയ വിലയ്ക്ക് ഇടപാട് ഉറപ്പിച്ച് നാട്ടിലെത്തി വില്പന നടത്തി വരുകയായിരുു ഇവരുടെ രീതിയെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: