തിരൂരങ്ങാടി: മണ്ഡലത്തിലെ എല്‍ഡിഎഫ് നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ അറിയില്ല തങ്ങളുടെ സ്ഥാനാര്‍ത്ഥി ഏതാണ് പാര്‍ട്ടിയെന്ന്. ഇടത് സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്തിന്റെ പ്രചരണ ബോര്‍ഡുകളിലെ അവസരവാദം മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ചില പ്രദേശങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ എല്‍ഡിഎഫ് സ്വതന്ത്രനെന്നും മറ്റ് ചില സ്ഥങ്ങളിലെ ബോര്‍ഡുകളില്‍ വെറും സ്വതന്ത്രനെന്നുമാണ് എഴുതിയിരിക്കുന്നത്. കോണ്‍ഗ്രസുകാര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ത്രിവര്‍ണ്ണ നിറത്തിലാണ് ഫഌക്സ് ബോര്‍ഡ്. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായതുകൊണ്ട് കോണ്‍ഗ്രസുകാരെ ആകര്‍ഷിക്കാനുള്ള തന്ത്രമാകാം ഇതിന് പിന്നില്‍. ഇവിടെയെങ്ങും എല്‍ഡിഎഫിന്റെ മുദ്രാവാക്യമായ എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന വാചകങ്ങളും കാണാനില്ല.
സിപിഐക്ക് കൊടുത്ത സീറ്റില്‍ സ്വതന്ത്ര പരിവേഷം നല്കി വ്യവസായ പ്രമുഖനായ നിയാസിനെ മത്സരിപ്പിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രശ്നങ്ങളാണ്. തീരദേശങ്ങളില്‍ ഉരുത്തിരിഞ്ഞ ലീഗ് വിരോധം വോട്ടായി മാറുമോയെന്ന കാര്യത്തില്‍ നേതാക്കള്ക്കിപ്പോഴും ആശങ്കയുണ്ട്. ഫിഷിംഗ് ഹാര്‍ബര്‍ വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ തീരദേശക്കാര്ക്കൊപ്പം ബിജെപിയും രംഗത്തുണ്ട്. നിര്‍ദ്ദിഷ്ട ഹാര്‍ബര്‍ പ്രദേശമായിരുന്ന ആലുങ്ങല്‍ കടപ്പുറത്ത് പോലും ബിജെപിയുടെ ബൂത്ത് കമ്മറ്റികള്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഗീതാ മാധവന് താമര ചിഹ്നത്തിലും യുഡിഎഫിലെ പി.കെ.അബ്ദുറബ്ബ് കോണി ചിഹ്നത്തിലും മത്സരിക്കുമ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്രന് ചിഹ്നം പോലുമില്ലാതെയാണ് ഫഌക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തട്ടിക്കൂട്ടിയ ജനകീയ മുന്നണിയുടെ അടയാളമായ ആപ്പിള്‍ തന്നെയാണ് സ്വതന്ത്രന് താല്പര്യം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഗീതാ മാധവനും മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. അതിനാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ പങ്കിട്ടുപോകുമെന്ന കാര്യത്തില്‍ സംശയമില്ല. വനിതകള്‍ക്ക് പ്രാധാന്യം നല്‍കാത്ത ഇരുമുന്നണികള്‍ക്കുമെതിരെ വോട്ടുചെയ്യാന്‍ മണ്ഡലത്തിലെ വനിതകള്‍ തയ്യാറെടുത്തു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: