കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വ്യാജമദ്യനിര്‍മ്മാണവും വില്പനയും നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍ പറഞ്ഞു. ഉത്തരമേഖലയിലെ എക്സൈസ് വകുപ്പിന്റെ റിവ്യൂ മീറ്റിങ്ങി്ല് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തില്‍ ചെക്ക്പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കും. ഇലക്ഷനുമായി ബന്ധപ്പെട്ട് ആരംഭിച്ച എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് മെയ് 21 വരെ തുടരും. ഒരു എക്സൈസ് റേഞ്ചിനെ പല യൂണിറ്റുകളാക്കി തിരിച്ച് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന. മാഹിയില്‍നിന്നും അനധികൃതമായി മദ്യം കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ഇത് തടയാനായി ബോര്‍ഡര്‍ പട്രോളിങ് യൂണിറ്റിനെ നിയോഗിച്ചിട്ടുണ്ട്.താലൂക്ക് തലത്തില്‍ സ്ട്രൈക്കിങ് ഫോഴ്സിനെയും റേഞ്ച് ഓഫീസ് തലത്തില്‍ ഇന്റലിജന്‍സ് വിങ്ങിനെയും ഷാഡോ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. കടലിലൂടെയുള്ള മദ്യവില്പന തടയുന്നതിനായി മറൈന്‍ എന്ഫോഴ്സമെന്റിന്റെയും കോസ്റ്റല്‍ പോലീസിന്റെയും സഹായം തേടിയിട്ടുണ്ട്.വനാതിര്‍ത്തികളിലും ആദിവാസി കോളനികളിലും ഫോറസ്റ്റ് പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തും. കൂടുതല്‍ അളവിലുള്ള ലഹരിവസ്തുക്കളും മദ്യവും പിടിക്കുന്നവര്‍ക്ക് എക്സൈസ് വകുപ്പിന്റെ പ്രത്യേക പാരിതോഷികം നല്‍കും. ്ആഴ്ച തോറുമുള്ള കോമ്പിങ് ഓപ്പറേഷന് ഇനിയും തുടരും. പൊതുജനപങ്കാളിത്തത്തോടെ വ്യാജമദ്യത്തിന്റെ വിതരണവും സംഭരണവും വില്പനയും തടയുന്നതിനായി കണ്ട്രോള് റൂമും തുറന്നിട്ടുണ്ട്. ഫോണ്‍ 0495-2372927.
പ്രതികരിക്കാൻ ഇവിടെ എഴുതുക: