രാജ്കോട്ട്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ലയണ്‍സിന് ബാറ്റിങ് തകര്‍ച്ച. നായകന് സുരേഷ് റെയ്നയുടെ പ്രകടന മികവില്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു ഹൈദരാബാദ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഗുജറാത്തിന് തൊട്ടതെല്ലാം പിഴച്ചു. 51 പന്തില്‍ ഒമ്പത് ഫോറുകളോടെ റെയ്ന 75 റണ്‍സെടുത്തു. ബ്രെണ്ടന്‍ മക്കല്ലം (18), രവീന്ദ്ര ജഡേജ (14) എന്നിവര്‍ക്കു മാത്രമേ റെയ്നയെ കൂടാതെ രണ്ടക്കം തികയ്ക്കാനായുള്ളു. മൂന്നു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദ് ബൗളര്‍മാരില്‍ തിളങ്ങിയത്. മുസ്തഫിസുര്‍ റഹ്മാന് നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. ബരീന്ദര്‍ സ്രന്‍, ദീപക് ഹൂഡ, ബിപുല്‍ ശര്‍മ എന്നിവര്‍ക്കും ഓരോ വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: