കൊച്ചി: ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി. അമൃത സര്‍വകലാശാലയിലെ അവസാന വര്‍ഷ വിദ്യാര്‍ഥി യദു രാജ് അടുത്ത മാസം ഉദയ്പൂരില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. അമൃത സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് യദു.
ജൂണ്‍ ഏഴു മുതല്‍ 12 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. കഴിഞ്ഞ മാര്‍ച്ചില്‍ ഹിമാചല്‍ പ്രദേശിലാണ് സെലക്ഷന്‍ ട്രയല്‍ നടന്നത്.
കേരള സംസ്ഥാന പവര്‍ ലിഫ്റ്റിങ് അവാര്‍ഡ് ജേതാവ് കൂടിയായ ഈ 22 കാരന്‍ കൊല്ലം സ്വദേശിയാണ്. തുടര്‍ച്ചയായി മൂന്ന് വര്‍ഷം കൊല്ലം ജില്ലാ പവര്‍ലിഫ്റ്റിങ് ചാമ്പ്യനാണ്. 2014 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ‘സ്‌ട്രോങ്ങ് മാന്‍ ഓഫ് കൊല്ലം’ പട്ടം നേടിയിട്ടുണ്ട്.
2014 ല്‍ ഇന്ത്യന്‍ പവര്‍ലിഫ്റ്റിങ് ഫെഡറേഷന്‍ സംഘടിപ്പിച്ച സുബ്രത ദത്ത ക്ലാസ്സിക് ഓപ്പണ്‍ ഇന്റര്‍നാഷണല്‍ ഡെഡ് ലിഫ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം യദുവിനായിരുന്നു. ഏഷ്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഇന്ത്യയ്‌ക്ക് വേണ്ടി മത്സരിക്കാന്‍ അവസരം കിട്ടിയതില്‍ അഭിമാനമുണ്ടെന്നു യദു രാജ് പറഞ്ഞു. അമ്മയോടും എല്ലാ പ്രോത്സാഹനവും നല്‍കുന്ന അമൃത സര്‍വകലാശാലയോടും നന്ദിയുണ്ടെന്നും പരിശീലകനായ ബിജീഷിനോട് ഏറെ കടപ്പാടുണ്ടെന്നും യദു രാജ് പറഞ്ഞു.
അമൃത സര്‍വകലാശാലയുടെ നേട്ടങ്ങളില്‍ മറ്റൊരു പൊന്‍തൂവലാണ് യദു രാജിനു ലഭിച്ച അവസരമെന്ന് അമൃത സര്‍വകലാശാല കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് വിഭാഗം മേധാവി ഡോ. ടി. ആനന്ദവല്ലി അഭിപ്രായപ്പെട്ടു. ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ഫെഡറേഷനാണ് (എഎഫ്പി) എല്ലാ വര്‍ഷവും ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: