വടകര: പരമ്പരാഗത ക യര്‍ നിര്‍മ്മാണ കേന്ദ്രമായിരുന്ന പുതുപ്പണത്ത് നിന്നും എഡിഎ-ബിജെപി വടകര നിയോജകമണ്ഡലം സ്ഥാ നാര്‍ത്ഥി അഡ്വ. എം. രാജേഷ്‌കുമാര്‍ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. രാവിലെ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ ത്ഥിയെ വരവേല്‍ക്കാന്‍ പുതുപ്പണത്ത് എത്തി. ഷാള്‍ അണിയിച്ചുകൊണ്ട് സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. കക്കട്ടില്‍, അങ്ങാടിത്താഴെ, പാലോളി എന്നിവിടങ്ങളിലെ വോട്ടര്‍മാരെ നേരില്‍ കണ്ടു. പി.എം. അശോകന്‍, വ്യാസന്‍ കുരിയാടി, പി.സുരേഷ്‌കുമാര്‍, ഹരികൃഷ്ണന്‍ എ, ഗംഗാധരന്‍ എന്നിവര്‍ അനുഗമിച്ചു.
















