എടപ്പാള്‍: ബംഗാളിലെ പോലെ സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ കേരളത്തിലും സംഖ്യത്തിലാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആരോപിച്ചു. എന്‍ഡിഎ തവനൂര്‍ മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളുടെയും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് മെയ് 16ന് ജനങ്ങള്‍ മറുപടി നല്‍കും. ബംഗാളില്‍ സിപിഎമ്മിനെ അധികാരത്തിലെത്താക്കാനുള്ള സഹായമാണ് സിപിഎം ചെയ്യുന്നത്. അവിടെ പ്രത്യക്ഷമായാണ് സഖ്യമെങ്കില്‍ ഇവിടെ രഹസ്യമായാണ്. പക്ഷേ കേരളത്തില്‍ രാഷ്ട്രീയ മാറ്റം എന്‍ഡിഎയുടെ നേതൃത്വത്തില്‍ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് രാജീവ് കല്ലുമുക്ക് അദ്ധ്യക്ഷത വഹിച്ചു. സുരേഷ്ബാബു ചേന്നര, ജയകേസരി മാസ്റ്റര്‍, ജയചന്ദ്രന് പുതുപ്പള്ളി, ആര്.സുരേഷ് ബാബു, പി.പി.ഗണേശന്, ഡോ.കൃഷ്ണന്, പി.പി.ശ്രീനിവാസന്, കെ.പി.അശോകന്, സ്ഥാനാര്‍ത്ഥി രവി തേലത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: