കുണ്ടറ: ജനക്ഷേമസര്‍ക്കാരിന് ബിജെപി അധികാരത്തിലെത്തണമെന്ന് റിച്ചാര്‍ഡ് ഹേ എംപി. തൊഴിലില്ലായ്‌മയും പട്ടിണിയും ഇല്ലാതാക്കാനുള്ള ഭാവാത്മക പദ്ധതികളാണ് കേന്ദ്രസര്‍ക്കാരിന്റേത്. അത്തരം ജനക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളാകാനുള്ള അവസരം എല്ലാവരും വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുക്കട കല്ലറയ്‌ക്കല്‍ ഹാളില്‍ ബിജെപി സ്ഥാനാര്‍ത്ഥി എം.എസ്. ശ്യാംകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു റിച്ചാര്‍ഡ് ഹേ.
ചെറുകിട വ്യവസായം പ്രോത്സാഹിപ്പിക്കുന്ന മുദ്രാ ബാങ്കിങ്ങ് യോജനയെ അട്ടിമറിക്കാന്‍ കേരളത്തില്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. ഇടതുപക്ഷ സര്‍വീസ് സംഘടനകളുടെ ഗൂഢാലോചനയെ മറികടന്ന് പദ്ധതിയുടെ പ്രയോജനം സ്വന്തമാക്കാന്‍ യുവാക്കള്‍ മുന്നോട്ടുവരണം. ഇതിനകം ഈ പദ്ധതി പ്രകാരം കേരളത്തില്‍ മാത്രം 4727 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളത്. ജെഎന്‍യു വിഷയത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ദേശവിരുദ്ധര്‍ക്ക് ചൂട്ടുപിടിക്കുകയാണ് ചെയ്തത്. ഇത് ബിജെപി സര്‍ക്കാരിന് നോക്കിനില്‍ക്കാനാകില്ല. രാജ്യത്ത് അസഹിഷ്ണുത വ്യാപകമാണെന്ന പ്രചാരണവും ഇത്തരം രാജ്യദ്രോഹികളുടെ കള്ളക്കഥകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിയാച്ചിനില്‍ മഞ്ഞുപാളികളില്‍പെട്ട് ജീവന്‍ ബലിയര്‍പ്പിച്ച ലാന്‍സ് നായിക്ക് സുധീഷിനോട് സംസ്ഥാനസര്‍ക്കാര്‍ കാട്ടിയ അവഗണന ഞെട്ടിക്കുന്നതാണ്. മൃതദേഹം ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് അപലപ നീയമാണ്. സുധീഷിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് എംപി പറഞ്ഞു.
















