ആറന്മുള: ആറന്മുള നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എം.ടി. രമേശ് കോയിപ്രം വില്ലേജില്‍ പര്യടനം നടത്തി. കുന്നം കോളനി, കൊച്ചുപരമ്പ് കോളനി, കാഞ്ഞിരപ്പാര കോളനി എന്നിവിടങ്ങളിലെ വോട്ടര്‍മാരെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ഥിച്ചു. കോളനി പ്രദേശങ്ങളില്‍ വനിതകളടക്കം വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുദ്ധജല വിതരണത്തിന്കേന്ദ്രം അനുവദിച്ച ഇരുപത്തിയഞ്ച് കോടി രൂപയുടെ പദ്ധതി ഇതേവരെ ആരംഭിചിട്ടില്ലായെന്നും പദ്ധതി തുടങ്ങുന്നതിനുവേണ്ട നടപടി സ്വീകരിച്ച് സഹായിക്കണമെന്ന് കോളനി നിവാസികള്‍ എം.ടി. രമേശിനോട് ആവശ്യപ്പെട്ടു. എസ്എന്‍ഡിപി കോയിപ്രം മേഖലാ യോഗത്തിലും തെങ്ങുംതോട്ടത്തില്‍ കുടുംബ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. യൂണിയന് സെക്രട്ടറി ഡി. സുരേന്ദ്രന് , മഹിളാ സമാജം പ്രവര്‍ത്തക ലോലമ്മ ടീച്ചര്‍ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അജയകുമാര്‍ ,ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അജിത് പുല്ലാട് , സെക്രട്ടറി പി. ആര്.ഷാജി , ബാബു തുടങ്ങിയവര്‍ എം. ടി. രമേശിനൊപ്പം പര്യടനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: