കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ കെട്ടിവക്കാനുള്ള തുക വിജയനിധി സമാഹരിച്ചുകൊണ്ട് ബിജെപി നോര്‍ത്ത് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി കെ.പി. ശ്രീശന്റെ പര്യടനം ആവേശകരമായി. 142 ബൂത്തുകളിലെ വോട്ടര്‍മാരില്‍ നിന്നും, 13 ഏരിയ കേന്ദ്രങ്ങളില്‍ നിന്നും വിജയനിധി സമാഹരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വാദ്യഘോഷങ്ങളോടെ തുറന്ന വാഹനത്തിലാണ് പര്യടനം ആരംഭിച്ചത്. വോട്ടര്‍മാരുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയും ഏരിയാ കേന്ദ്രങ്ങളില്‍ നടന്ന സ്വീകരണ യോഗങ്ങളില്‍ സംസാരിച്ചുമാണ് പര്യടനം നടത്തിയത്. ബിജെപി മുതിര്‍ന്ന നേതാവ് അഹല്യാശങ്കര്‍ പര്യടനം ഫ്‌ളാഗ് ഓഫ് ചെയ്തു. കെ.പി. ശ്രീശന്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് വി. സുരേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി മാരായ കെ. ഷൈബു, എന്‍. ശിവപ്രസാദ്, ട്രഷറര്‍ കെ സുനില്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, കൗണ്‍സിലര്‍ ഇ. പ്രശാന്ത് കുമാര്‍, ഇ. ബിജു, കെ. ശ്രീകുമാര്‍, ടി.എം. അനില്‍കുമാര്‍, രമണീഭായ്, പി. ഹരീഷ്‌കുമാര്‍, എം. രാജീവ്കുമാര്‍ എന്നിവര്‍ പര്യടനത്തില്‍ പങ്കെടുത്തു.
















