നാദാപുരം: ത്രികോണമത്സരം നടക്കുന്ന നാദാപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.പി. രാജന്‍ പ്രചാരണ രംഗത്ത് ഒന്നാംസ്ഥാനത്ത്. പഞ്ചായത്ത് കണ്‍വെന്‍ഷനുകളും, മണ്ഡലം കണ്‍വെന്‍ഷനും പൂര്‍ത്തിയായി. കല്ലാച്ചിയില്‍ ആയിരങ്ങള്‍ അണി നിരന്ന റോഡ്‌ഷോ യോട് കൂടി മണ്ഡലത്തിലെ പത്ത്പഞ്ചായത്തുകളിലും ഒന്നാംഘട്ട റോഡ്‌ഷോ പൂര്‍ത്തിയായി. ബാബുപൂതംപാറ ചെര്‍മാനും, രാജേഷ് പെരുമുണ്ടശ്ശേരി ജനറല്‍ കണ്‍വീനറായും മണ്ഡലം തെരഞ്ഞെടുപ്പ്കമ്മറ്റി രൂപീകരിച്ചതോടെ ഒന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയായി.
ഇരുപത് മുതല്‍ ബൂത്ത് കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് രണ്ടാംഘട്ട പ്രചരണം കൂടുതല്‍ ആവേശോജ്വലമാക്കാനാണ് എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി തീരുമാനം.
















