മാന്നാര്‍: ഓരോ മതത്തിലും ദൈവങ്ങള്‍ വ്യത്യസ്ഥ നാമങ്ങളില്‍ അറിയപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. ആത്മബോധോദയ സംഘ സ്ഥാപകന്‍ ശുഭാനന്ദ ഗുരുദേവന്റെ 134-ാമത് പൂരം ജന്മനക്ഷത്രത്തില്‍ സമ്മേളനം ചെറുകോല്‍ ശുഭാനന്ദാശ്രമത്തില്‍ ഉദ്ഘാടന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിങ്ങള്‍ അല്ലാഹുവെന്നും ക്രിസ്താനികള്‍ യേശുവെന്നും ഹിന്ദുക്കള്‍ ഈശ്വരനെന്നും വിളിക്കുന്നതെങ്കിലും എല്ലാം ഒരൊറ്റ ശക്തിയെയാണ് കേന്ദ്രികരിക്കുന്നതെന്നും ജാതിമതഭേദങ്ങള്‍ക്കതീതമായി ഏക ദൈവവിശ്വാസത്തില്‍ മനുഷ്യനന്മയ്‌ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആത്മബോധോദയസംഘവും ശുഭാനന്ദാശ്രമവും ഭാരതത്തിന് അഭമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ശുഭശ്രീ എന്ന സ്വാശ്രയ-സ്വയംതൊഴില്‍ സംരഭത്തിന്റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദന്‍ അധ്യക്ഷത വഹിച്ചു.
മലങ്കര കാതോലിക്ക സഭാധ്യക്ഷന്‍ മോറാന്‍ മോര്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ആശീര്‍വാദ പ്രസംഗം നടത്തി. ആശ്രമാധിപതി സദാനന്ദസിദ്ധ ഗുരുദേവന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ചലച്ചിത്ര സംവിധായകന്‍ കെ.മധു മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ അഷറഫ് മൗലവി, സ്വാമി വിവേകാനന്ദന്‍, സ്വാമി ശുഭാനന്ദദാസ്, സ്വാമി ധര്‍മ്മതീര്‍ത്ഥര്‍, സ്വാമി വേദാനന്ദന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
















