തുറവൂര്‍: സുരക്ഷിതമല്ലാത്ത മാലിന്യനീക്കം നാട്ടിലാകെ പകര്‍ച്ചവ്യാധി ഭീഷണിയുയര്‍ത്തുന്നു. ദേശീയപാതയോരത്തും ഇടറോഡുകളുടെ വശങ്ങളിലും ജലാശങ്ങളിലുമെല്ലാം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് മൂക്കുപൊത്താതെ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.
നഗരങ്ങളിലെ വന്‍കിട കെട്ടിട സമുച്ചയങ്ങളില്‍ നിന്നും മത്സ്യ സംസ്‌ക്കരണ സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി കരാറെടുക്കുന്ന സംഘങ്ങളാണ് പാതയോരങ്ങളില്‍ മാലിന്യങ്ങള്‍ തള്ളിക്കടന്നു കളയുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ദേശീയപാതയില്‍ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ മുതല്‍ അരൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മലിന്യ നിക്ഷേപ കേന്ദ്രങ്ങളായിരിക്കയാണ.് അലക്ഷ്യമായ മാലിന്യ നീക്കം ദേശീയ പാതയടക്കമുള്ള പ്രധാന റോഡുകളിലെല്ലാം ദുര്‍ഗന്ധം നിറയ്‌ക്കുകയാണ്.
തീരദേശ കായലോര മേഖലകളിലെ ഒട്ടു മിക്ക ജലശ്രോതസുകളിലും മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരിക്കയാണ് കഴിഞ്ഞയിടെ കക്കൂസ് മലിന്യമടക്കമുള്ളവ വീട്ടുവളപ്പില്‍ നിക്ഷേപിച്ച് കടന്ന സംഭവവുമുണ്ടായി. ഇതുസംബന്ധിച്ച് പരാതി നല്‍കിയാലും കുറ്റവാളികളെ കണ്ടെത്താനോ കര്‍ശന നടപടി സ്വീകരിക്കാനോ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
രാപകലില്ലാതെയാണ് മാലിന്യങ്ങളുമായി വാഹനങ്ങള്‍ ചീറിപ്പായുന്നത്. ദേശീയപാതയിലും ഇട റോഡുകളില്‍പ്പോലും അമിതവേഗത്തില്‍ പായുന്ന വാഹനങ്ങള്‍ പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. കഴിഞ്ഞദിവസം മാലിന്യം കയറ്റി വന്ന വാഹനത്തിന്റ അമിതവേഗമാണ് തുറവൂരില്‍ മൂന്ന് വാഹനങ്ങളെ അപകടത്തില്‍ ചാടിച്ചത്.
നിരത്തുകളില്‍ നിരന്തരം വാഹന പരിശോധന നടക്കുന്നതിനാല്‍ ഇവയിലധികവും രാത്രിയുടെ മറവിലാണ് കടന്നു പോകുന്നത്. ശരിയായ രീതിയില്‍ അണുവിമുക്തമാക്കാത്ത മാലില്യങ്ങള്‍ പാതയോരത്തെ താഴ്ന്ന സ്ഥലങ്ങളിലും ജലസ്രോതസുകളിലും തള്ളുന്നത് ഗുരതരമായ ജലമലിനീകരണത്തിനും സാംക്രമികരോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുംഇടയാക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
കുടിവെള്ളം പോലും കിട്ടാനില്ലാത്തിടത്ത് ആകെയുള്ള ജല ശ്രോതസുകള്#ില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. നാടിനാകെ ദുരിതമാകുകയാണ്.ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയേണ്ട ഉത്തരവാദിത്വമുള്ള അധികാരികള്‍ ഇക്കൂട്ടരെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്.
















