പെരിന്തല്‍മണ്ണ: കള്ളനോട്ട് മാഫിയയുടെ വിളയാട്ട സ്ഥലമായി പെരിന്തല്‍മണ്ണ മാര്‍ക്കറ്റ് മാറുന്നതായി സംശയം.
പ്രതിദിനം ഇത്തരത്തിലുള്ള നിരവധി നോട്ടുകളാണ് ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്നത്. ഏറെയും 50 രൂപ നോട്ടുകളാണ്. മീന്‍ ചന്തയിലും പച്ചക്കറി കടകളിലുമാണ് ഇവ കടന്നു കയറുന്നത്. 500, 1000 എന്നിവയുടെ വ്യാജ നോട്ടുകള്‍ പെട്ടെന്ന് പിടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കള്ളനോട്ട് മാഫിയ 50 രൂപയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അതേസമയം 10 രൂപയുടെയും 20 രൂപയുടെയും കള്ളനോട്ടുകളും ലഭിക്കാറുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. പലപ്പോഴും ഇവ വ്യാജനാണെന്ന് ഏറെ വൈകിയാണ് തിരിച്ചറിയുന്നത്.
കൂടുതലായും അന്യ സംസ്ഥാന തൊഴിലാളികള്‍ വഴിയാണ് ഇവയുടെ കൈമാറ്റം നടക്കുന്നതെന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: