പാലക്കാട്: ഹിന്ദി സാഹിത്യസംഗമത്തിന്റെ ഈവര്‍ഷത്തെ ‘നാരായണ്‍ജി സ്മാരക വരിഷ്ഠ ഹിന്ദി പ്രചാരക്’ പുരസ്കാരം ഹിന്ദി-മലയാളം സാഹിത്യകാരന് എം.കെ. കൃഷ്ണന് നല്കി. പാലക്കാട് പബ്ലിക് ലൈബ്രറി ഹാളില്‍ വരിഷ്ഠ ഹിന്ദി പ്രചാരക് സി. സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ പി.എ. രമണീഭായ് പുരസ്കാരം വിതരണം ചെയ്തു. ഡോ.സി. ബാലസുബ്രഹ്മണ്യന്, കെ. ഗംഗാധരന്, രവിനായര്‍, എന്‍.ആര്. സീതാലക്ഷ്മി, അശോകന് രാജീവന്, രമേശ് മങ്കര, ശ്രീരാമകൃഷ്ണന്, വിജയന്, നജീബ്, ഹാരിഷ്ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: