തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള സെല്‍ഫി കാമ്പയ്നിന് തുടക്കമായി. ‘കൂട്ടുകൂടാം കുമ്മനത്തിനൊപ്പം’ എന്ന് പേരിട്ടിരിക്കുന്ന കാമ്പയ്ന് ചലച്ചിത്ര താരം പ്രവീണ ഉദ്ഘാടനം ചെയ്തു.
പ്രവീണയുടെ വേട്ടമുക്കിലുള്ള വീട്ടിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.
പ്രചാരണത്തിനിടെ കുമ്മനത്തിനൊപ്പം വോട്ടര്മാരെടുക്കുന്ന സെല്‍ഫികള്‍ അവരുടെ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്യിപ്പിക്കും. വോട്ടര്‍മാര്‍ക്ക് ഫോട്ടോ അയച്ചു കൊടുക്കാനുള്ള സംവിധാനം പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. ഇത്തരം ഫോട്ടോകള്‍ ഉപയോഗിച്ച് പോസ്റ്ററും ഫഌക്സും ഇറക്കും.’ഓരോ വീട്ടിലും കുമ്മനം ഓരോ വോട്ടും കുമ്മനത്തിന്’ എന്ന പേരിലാണ് പോസ്റ്റര്‍ ഇറക്കുക.
എല്ലാ സ്ഥാനാര്‍ത്ഥികളും സ്വന്തം ഫോട്ടോ ഉപയോഗിച്ച് പ്രചാരണം നടത്തുമ്പോള്‍ കുമ്മനം വോട്ടര്‍മാരുടെ ഫോട്ടോകളും പ്രചാരണത്തിന് ഉപയോഗിക്കുന്നു.
പ്രവീണയുടെ അച്ഛന് രാമകൃഷ്ണപിള്ള, അമ്മ ലളിതാംബിക, മകള്‍ ഗൗരി എന്നിവരും കുമ്മനത്തിനൊപ്പം സെല്‍ഫി എടുത്തു. സിനിമാതാരം എം.ആര്. ഗോപകുമാര്‍ ഉള്‍പ്പടെ നിരവധിപേര്‍ കുടുംബ സമേതം കുമ്മനത്തിനൊപ്പം സെല്‍ഫി എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: