എടത്വാ: കുട്ടനാട് നിയോജക മണ്ഡലത്തിലെ ദേശീയ ജനാധിപത്യ മഹിളസംഗമം 19ന് ഉച്ചയ്‌ക്ക് രണ്ടിന് കിടങ്ങറ എസ്എന്‍ഡിപി ഹാളില്‍ നടക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. എസ്എന്‍ ട്രസ്റ്റ് അംഗം പ്രീതി നടേശന്‍ മുഖ്യപ്രഭാഷണം നടത്തും. ജെ. അജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും. എന്‍ഡിഎ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി സുഭാഷ് വാസു, വിധു പ്രസാദ്, ഉഷ നിര്‍മല്‍, ശ്രീകുമാരി, പുഷ്പ ശശികുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
















