Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാറാണത്ത് അവധൂതന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 05:43 pm IST
in Samskriti

നൂറ്റാണ്ടുകളായി കേരളത്തില്‍ പ്രചാരത്തിലിരിക്കുന്ന ഒരു ഐതിഹ്യമാണ് ‘പറയി പെറ്റ പന്തിരുകുലം’. നാറാണത്തുഭ്രാന്തനാണ് അവരില്‍ ഏറ്റവും പ്രശസ്തന്‍. വിചിത്രമായ ചില പെരുമാറ്റങ്ങളും ശീലങ്ങളും അദ്ദേഹത്തെ അന്യരില്‍നിന്ന് വ്യത്യസ്തനാക്കി. എന്നും രാവിലെ വലിയ ഒരു പാറക്കല്ല് മലമുകളിലേക്ക് കഷ്ടപ്പെട്ട് ഉരുട്ടിക്കയറ്റിയതിനുശേഷം അതിനെ താഴേക്ക് ഉരുട്ടിവിടും. എന്നിട്ട് അതുകണ്ട് കൈകൊട്ടിച്ചിരിച്ച് രസിക്കും. ഇതാണ് എല്ലാവരുടെയും മനസ്സില്‍ നാറാണത്തിനെക്കുറിച്ചുള്ള ചിത്രം.

നാറാണത്തുഭ്രാന്തന്‍ ഒരു അവധൂതനായിരുന്നു. ഒരിക്കല്‍ ഒരു സാധാരണക്കാരന്‍ നാറാണത്തിനെ സമീപിച്ചു, ‘അങ്ങയുടെ ശിഷ്യനായി എന്നെ സ്വീകരിക്കണം’ എന്ന് അപേക്ഷിച്ചു. മാത്രവുമല്ല, നാറാണത്തുഭ്രാന്തനെ പിന്തുടര്‍ന്നു നടക്കാനും തുടങ്ങി. പക്ഷേ, അവധൂതനും ആത്മജ്ഞാനിയുമായ നാറാണത്ത് ശിഷ്യനെ സ്വീകരിക്കാന്‍ തയ്യാറല്ലായിരുന്നു. എങ്കിലും തന്നെ പിന്തുടര്‍ന്നുകൊള്ളുവാന്‍ അദ്ദേഹം അയാളെ അനുവദിച്ചു.

നാറാണത്തുഭ്രാന്തന്‍ വിശ്രമമില്ലാതെ നടന്നു. എപ്പോഴും നടത്തം മാത്രം. ഒരു ക്ഷീണവുമില്ല. ദിവസങ്ങളോളം ആഹാരംപോലും കഴിക്കാതെ അലഞ്ഞുനടക്കും. പലപ്പോഴും ജലപാനംപോലുമില്ല. സംസാരിക്കാറില്ല, ഉറക്കവുമില്ല. ശിഷ്യനാകാന്‍ എത്തിയ ആള്‍ വിഷമത്തിലായി. നാറാണത്തുഭ്രാന്തന്റെ ഒപ്പം നടെന്നത്താന്‍കൂടി പലപ്പോഴും അയാള്‍ക്കു കഴിഞ്ഞില്ല. ഒടുവില്‍ അവശനായി അയാള്‍ പറഞ്ഞു:

‘ഇങ്ങനെ ആഹാരം കഴിക്കാതെയും ജലപാനം ഇല്ലാതെയും നടന്നാല്‍ ഞാന്‍ മരിച്ചുപോകും.’ ഇതിന് നാറാണത്തുഭ്രാന്തന്‍ മറുപടിയൊന്നും പറഞ്ഞില്ല. അതിനിടയ്‌ക്ക് ഒരു പറയന്‍ നാറാണത്തുഭ്രാന്തനെ തന്റെ കുടിയിലേക്ക് ക്ഷണിച്ചു. അയാള്‍ നല്‍കിയ മദ്യം കഴിക്കുകയും ചെയ്തു. ഇതുകണ്ടിട്ട്, ശിഷ്യനാകാന്‍ എത്തിയ ആളും മദ്യം കുടിച്ചു.

കുറച്ചു കഴിഞ്ഞ് അവര്‍ ഒരു കൊല്ലന്റെ ആലയിലെത്തി. അവിടെ ലോഹം ഉരുക്കിവെച്ചിരിക്കുകയായിരുന്നു. അവിടേക്കു ചെന്ന നാറാണത്തുഭ്രാന്തന്‍ തിളച്ച ഈയം കൈയിലെടുത്തു കോരിക്കുടിക്കുവാന്‍ തുടങ്ങി. എന്നിട്ട് പിന്നാലെ വന്ന ആളിനെ നോക്കി പറഞ്ഞു: ‘സാധിക്കുമെങ്കില്‍ ഈ തിളച്ച ഈയവും കുടിച്ചുകൊള്ളൂ…’ ഈ രംഗം കണ്ടുഭയന്ന അയാള്‍ പിന്തിരിഞ്ഞ് ഓടിക്കളഞ്ഞു. ഗുരു ചെയ്യുന്നതില്‍ തനിക്ക് സൗകര്യമുള്ളവ മാത്രം അനുകരിക്കുകയാണ് ഈ ശിഷ്യന്‍ ചെയ്തത്.

തന്റെ പരിമിതികള്‍ മനസ്സിലായപ്പോള്‍ ഗുരുവിനെ വിട്ടുപോവുകയും ചെയ്തു. ഗുരുവിനെ അനുകരിക്കുക എളുപ്പമാണെന്ന് തോന്നാം. എന്നാല്‍ ഗുരുവിനെ അനുസരിക്കുകയും ഗുരുവില്‍നിന്ന് ത്യാഗം, ക്ഷമ, സ്‌നേഹം, ദയ, വിനയം തുടങ്ങിയ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുകയുമാണ് ഒരു യഥാര്‍ഥ ശിഷ്യന്‍ ചെയ്യേണ്ടത്. തന്റെ ശിഷ്യരാകാന്‍ യോഗ്യതയുള്ളവരെ ലഭിക്കുക അസാധ്യമായതുകൊണ്ടാണ് നാറാണത്തുഭ്രാന്തന്‍ ആരെയും ശിഷ്യരായി എടുക്കാതിരുന്നത്. ശരിയായ ഗുരുക്കന്മാര്‍ ധാരാളമുണ്ടാകാം. എന്നാല്‍, ശരിയായ ശിഷ്യന്മാര്‍ വളരെ വിരളമാണ് എന്ന തത്ത്വമാണ് ഈ കഥയില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്. സാധാരണക്കാരുടെ ബുദ്ധിക്ക് ഇത്തരം മഹാന്മാരെ മനസ്സിലാക്കാന്‍ കഴിയാറില്ല.

അതുകൊണ്ട് അത്തരം മഹാന്മാരെ ഭ്രാന്തന്മാര്‍ എന്ന് പലരും വിളിക്കാറുണ്ട്. നാറാണത്ത്, ‘ഭ്രാന്തന്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്. തന്നെ ജനങ്ങള്‍ ഇങ്ങനെ വിളിക്കുന്നതില്‍ അദ്ദേഹത്തിനു ലേശവും പരിഭവം ഇല്ലായിരുന്നു. തന്റെ പ്രവൃത്തികളുടെ അര്‍ഥം വിശദീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചതുമില്ല.

അമ്മയ്‌ക്ക് ഒരുകാര്യം ഉറപ്പാണ്. സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും പിന്നാലെ പലരും ഭ്രാന്തുപിടിച്ച് ഓടുകയാണ്. അത്തരക്കാര്‍ക്ക് അവരുടെ ഈ ഭ്രാന്ത് തിരിച്ചറിയാന്‍ കഴിയുന്നില്ല. ധനത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയുള്ള ഭ്രാന്ത് സ്വയം തിരിച്ചറിയാന്‍ കഴിയണം. സാധാരണക്കാരുടെ ഇത്തരം ഭ്രാന്ത് അവരെ ബോധ്യപ്പെടുത്താനാണ് നാറാണത്തുഭ്രാന്തന്‍ എന്നും രാവിലെ വലിയ ഒരു പാറക്കല്ല് മലമുകളിലേക്ക് ഉരുട്ടിക്കയറ്റിയ ശേഷം അതിനെ താഴേക്ക് ഉരുട്ടിവിട്ടിരുന്നത്. ജീവിതത്തില്‍ എന്തൊക്കെ നേടിയാലും മരണത്തോടെ അതിനെയെല്ലാം കൈവിട്ടുപോകണമെന്ന തത്ത്വം ഓര്‍മിപ്പിക്കുകയാണ് ഇതിലൂടെ നാറാണത്തുഭ്രാന്തന്‍ ചെയ്തിരുന്നത്.

മഹാന്മാര്‍ ഒന്നിന്റെയും പിന്നാലെ ഭ്രാന്തുപിടിച്ചു നടന്നിട്ടില്ല. അവര്‍ ഇത്തരം മനോവൈകല്യങ്ങളെ അതിജീവിച്ചവരാണ്. അവരുടെ ഹൃദയം നിറയുമ്പോള്‍ അതു സ്‌നേഹത്തിന്റെയും കരുണയുടെയും രൂപത്തില്‍ മറ്റുള്ളവരിലേക്ക് ഒഴുകിയെത്തുന്നു. സ്വയം പൂര്‍ണരായിരിക്കുമ്പോള്‍ത്തന്നെ മറ്റുള്ളവരിലേക്ക് സ്‌നേഹവും കരുണയും ചൊരിയാന്‍ അവര്‍ക്ക് കഴിയുന്നു. ഈ മനോഭാവമാണ് മക്കള്‍ വളര്‍ത്തിയെടുക്കേണ്ടത്. സമ്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും പിന്നാലെയുള്ള ഭ്രാന്തുപിടിച്ചുള്ള ഓട്ടം കുറയ്‌ക്കുക, മറ്റുള്ളവര്‍ക്ക് സ്‌നേഹവും കരുണയും നല്‍കുക. അപ്പോള്‍ നിങ്ങള്‍ക്കും സന്തോഷവും ഐശ്വര്യവും ഉണ്ടാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.