Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ജുനവിഷാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 05:27 pm IST
in Samskriti

അദ്ധ്യായം 12

”മുത്തച്ഛാ ഞാനൊന്നു ചോദിക്കട്ടേ? ചെറിയൊരു വിമര്‍ശനമാണ്. എന്നെ ദേഷ്യപ്പെടരുത് കേട്ടോ” ഉണ്ണി പറഞ്ഞു

”ആ ഹാ ! തുടക്കത്തില്‍ തന്നെ വിമര്‍ശനമോ? ” മുത്തച്ഛന്‍ ചിരിച്ചു ”നീ ആളുമിടുക്കന്‍തന്നെ ഭഗവദ് ഗീതയുടെ ഒടുക്കത്തില്‍ ഭഗവാന്‍ അര്‍ജുനനോടു ഇങ്ങനെ പറയുന്നുണ്ട്. ”

” ഞാനിതാ അതി വിശിഷ്ടമായ ബ്രഹ്മജ്ഞാനം നിനക്ക് ഉപദേശിച്ചിരിക്കുന്നു. നീ അതിനെ വിമര്‍ശന ബുദ്ധ്യാ അപഗ്രഥിച്ചു ഉചിതമായ ഇഷ്ടം തോന്നും വിധം വേണ്ടതു ചെയ്തുകൊളുക” എന്ന ( 18-63)

”മറ്റു പല പ്രവാചകന്മാരേപ്പോലെയല്ല ; തന്റെ വാക്കുകളെ അന്ധമായി അനുസരിക്കണമെന്നു ഭഗവാന്‍ കൃഷ്ണന്‍ പറയുന്നില്ല വിമര്‍ശിച്ചുകൊള്ളൂ എന്നാണ് പറയുന്നത്. എന്നിട്ടു ശരിയെന്നു സ്വയം ബോധ്യപ്പെട്ടപോലെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യവും തന്നിരിക്കുന്നു. ഉണ്ണി അതു പ്രാവര്‍ത്തികമാക്കുകയാണിപ്പോള്‍! തുടക്കത്തില്‍ത്തന്നെ ഇതാ എന്നെ വിമര്‍ശിച്ചരിക്കുന്നു! കൊള്ളാം. കേള്‍ക്കട്ടേ നിന്റെ വിമര്‍ശനം. ”

”ധൃതരാഷ്‌ട്രരുടെ വിഷാദവും ഉത്കണഠയുമല്ലേ ആദ്യശ്ലോകത്തിലുള്ളതേ മുത്തച്ഛാ ? എന്നിട്ടെന്തേ ധൃതരാഷ്‌ട്ര വിഷാദയോഗം എന്നു കൊടുക്കാതെ അര്‍ജുനവിഷാദയോഗം എന്നു പേര്‍കൊടുത്തു?

”ചോദ്യം ന്യായമായത് തന്നെ. പക്ഷേ, അര്‍ജ്ജുനന്റെ വിഷാദം കൂടുതല്‍ തീവ്രമാണ്. ധൃതരാഷ്‌ട്രരുടേതുപോലെ ഒറ്റ ശ്ലോകത്തില്‍ വന്നതല്ല. പിന്നീട് അദ്ദേഹം രംഗത്തില്ല താനും. അര്‍ജ്ജുനന്റെ സങ്കടങ്ങളും സംശയങ്ങളും സംഘര്‍ഷങ്ങളും നിരവധിയാണ് യുദ്ധസന്നദ്ധരായി മുന്നില്‍ നില്‍ക്കുന്ന ഗുരുക്കന്‍മാരേയും ബന്ധുക്കളേയും കണ്ടു തളരുന്ന അര്‍ജ്ജുനന്റെ

വാക്കുകള്‍ കേള്‍ക്കു.:

സീദന്തി മമ ഗാത്രാണി,

മുഖം ച പരിശുഷ്യതി

വേപഥുശ്ച ശരീരേ മേ

രോമഹര്‍ഷശ്ച ജായതേ

ഗാണ്ഡീവം സ്രംസതേ ഹസ്താല്‍

ത്വക്‌ചൈവ പരിദഹ്യതേ,

നച ശക്‌നോമ്യവസ്ഥാതും,

ഭ്രമതീവ ച മേ മനഃ 1-29-30

” കൃഷ്ണാ! എന്റെ അവയവങ്ങള്‍ തളരുന്നു, വായ വരളുന്നു, ശരീരത്തില്‍ വിറയല്‍ ഉണ്ടാകുന്നു, രോമങ്ങള്‍ എഴുന്നു നില്‍ക്കുന്നു, കൈയിലെ വില്ല് വഴുതിപ്പോകുന്നു, തൊലി ചുട്ടു പൊള്ളുന്നു, നേരെ നില്‍ക്കാന്‍ കഴിയുന്നില്ല, മനസ്സാകെ ഭ്രമിക്കുന്നു എന്നൊക്കെ പറയുന്ന അര്‍ജ്ജുനന്റെ വിഷാദത്തിനല്ലേ തീവ്രത കൂടുതല്‍ ? അതുകൊണ്ടാണ് അര്‍ജ്ജുന വിഷാദ യോഗമെന്ന പേരു തന്നെ നല്‍കിയത്. അര്‍ജ്ജുനന്‍ ഗ്രന്ഥാവസാനം വരെയുണ്ടെന്നും ഓര്‍ക്കണം.”

”സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നത്തിന് മുന്നില്‍ ഏതു മനുഷ്യനും ഇതികര്‍ത്തവ്യതാ മൂഢനായി നിന്നു പോകും എന്തു പറയണം, എന്തു ചെയ്യണം, എന്നു തോന്നാത്ത അവസ്ഥ അങ്ങനെയുള്ള ഒരാളുടെ- അര്‍ജ്ജുനന്റെ- ശാരീരികവും മാനസികവുമായ നില വിവരിച്ചത് കണ്ടില്ലെ?

ആധുനിക മനശാസ്ത്രജ്ഞന്മാരും മനോരോഗ ചികിത്സകരും ഇതൊക്കെയാണ് പറയുന്നത്. അനേകായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഭഗവദ് ഗീതയില്‍ എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇംഗ്ലീഷില്‍ പറയുന്നതേ നാം അംഗീകരിക്കൂ എന്നതാണ് കുഴപ്പം”

” ദുശ്ശകുനങ്ങള്‍ പലതും കാണുന്നുവല്ലോ കേശവാ! ബന്ധുക്കളെ കൊന്നിട്ടും ഒരു വിധശ്രേയസും കൈവരുന്നതല്ല എന്നുകൂടി പറഞ്ഞശേഷം വരികയായി അര്‍ജ്ജുനന്റെ ആദ്യ ചോദ്യം:

ന കാംക്ഷേ വിജയം കൃഷ്ണ

ന ച രാജ്യം സുഖാനി ച;

കിം നോ രാജ്യേന ഗോവിന്ദ

കിം ഭോഗൈര്‍ജീവിതേ ന വ?

” ഞാന്‍ വിജയം ആഗ്രഹിക്കുന്നില്ല കൃഷ്ണാ. രാജാധികാരവും സുഖങ്ങളും ആഗ്രഹിക്കുന്നില്ല രാജ്യം കൊണ്ട് എന്തു കാര്യമാണുള്ളത്. സുഖപൂര്‍ണ്ണമായ ജീവിതം കൊണ്ടുതന്നെയും എന്തു പ്രയോജനമാണ് കൃഷ്ണ? എന്ന അര്‍ജ്ജുനന്റ ചോദ്യം വാസ്തവത്തില്‍ ഭൂമിയില്‍ പിറന്നു വീഴുന്ന ഓരോ മനുഷ്യന്റേയും ചോദ്യമാണ്”

”ജീവിതമാണ് യുദ്ധക്കളം യുദ്ധം എന്തിനു വേണ്ടിയാണ് അധികാരം അഥവാ ധനം (അര്‍ത്ഥം) നേടാന്‍വേണ്ടിയുള്ളതല്ലെ? സുഖാനുഭവങ്ങള്‍ (കാമം) സാധിക്കാന്‍വേണ്ടിയുള്ളതല്ലെ ? അതിനു ഞാന്‍ ബന്ധുക്കളെ വധിക്കണമെന്നോ! ഇല്ല, എനിക്കതു സാധ്യമല്ല വേണമെങ്കില്‍ അവര്‍ എന്നെ കൊന്നു കൊള്ളട്ടെ. അതില്‍ എനിക്കു സന്തോഷമേ ഉള്ളു എന്ന വാശിയോടെ പിണങ്ങിയ കുട്ടിയേപ്പോലെയായി അര്‍ജ്ജുനന്‍!

ഏവമുക്ത്വാര്‍ജുനഃ സംഖ്യേ

രഥോപസ്ഥ ഉപാവിശല്‍

വിസൃജ്യ സശരം ചാപം

ശോകസംവിഗ്ന മാനസഃ

” ഇപ്രകാരം പറഞ്ഞ അര്‍ജ്ജുനന്‍ വില്ലും അമ്പും താഴെയിട്ടു തേര്‍തട്ടില്‍ വിഷാദ വിവശനായി ഇരുന്നു എന്ന വിവരമാണ് സഞ്ജയന്‍ ചോദ്യത്തിനുള്ള ഉത്തരമായി ഒന്നാമധ്യായത്തിന്റെ അവസാനത്തില്‍ നല്‍കുന്നത്. ”

”ഭംഗിയായി സംവിധാനം ചെയ്യപ്പെട്ട ഒരു നാടകത്തിന്റെ ആദ്യരംഗത്തിന് തിരശ്ശീല വീണു എന്ന തോന്നലാണിപ്പോള്‍. നല്ല തുടക്കം. നല്ല ഒടുക്കം നല്ല സംഭാഷണം നല്ല വൈകാരിക മുഹൂര്‍ത്തം… ഈ രംഗത്തിന് രണ്ട് പഞ്ചാത്തലമുണ്ട്. ഒന്ന് രാജകൊട്ടാരമാണ്, രണ്ടാമത്തേത് യുദ്ധ ഭൂമിയും. ആദ്യത്തേതില്‍ ധൃതരാഷട്രര്‍ സിംഹാസനത്തില്‍ ദുഃഖിതനായി ഇരിക്കുന്നു. സഞ്ജയന്‍ വിനയത്തോടെ വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്യുന്നു”

”രണ്ടാമത്തെ പശ്ചാത്തലം യുദ്ധക്കളമാണ്. അവിടെ മദ്ധ്യത്തില്‍ വിഷാദിയായി തേര്‍തട്ടില്‍ ഇരിക്കുന്ന അര്‍ജ്ജുനന്റെ വാക്കുകള്‍ ശ്രദ്ധിക്കുകയാണ് തേരാളിയായ ശ്രീകൃഷ്ണന്‍. അതില്‍ അല്‍പ്പമൊരു വ്യത്യാസമുണ്ട്. പതിനൊന്നാം അദ്ധ്യായത്തില്‍- ഭഗവാന്റെ വിശ്വരൂപപ്രദര്‍ശനം – നാടകത്തിലെ അത്ഭുതകരമായ ഏക സംഭവം!

” കിം ദോഗൈര്‍ ജീവിതേന വാ ? എന്ന ഒറ്റ ചോദ്യമേ അര്‍ജ്ജുനന്‍ ചോദിക്കുന്നുള്ളോ മുത്തച്ഛാ” ഉമ ചോദിച്ചു

” അല്ല മോളേ അതിനോട് ബന്ധപ്പെട്ട മൂന്ന് ചോദ്യങ്ങള്‍ ഉണ്ടെന്നു പറയാം. 36 മുതല്‍ 39 വരെയുള്ള ശ്ലോകങ്ങളില്‍ വരുന്ന ചോദ്യങ്ങളാണവ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വേണ്ടി ഒന്നാം അദ്ധ്യായത്തിലെ നാല് ചോദ്യങ്ങള്‍ ഇങ്ങനെ പറയാം:

1. ഹേ ഗോവിന്ദ! ഈ രാജ്യം കൊണ്ടും സുഖാനുഭവങ്ങള്‍ കൊണ്ടും ജീവിതം കൊണ്ടുതന്നെയും എന്തു കാര്യമാണുള്ളത് ?.

2. ധൃതരാഷ്‌ട്ര പുത്രന്മാരെ കൊന്നിട്ട് ഞങ്ങള്‍ക്ക് എന്ത് സന്തോഷമാണ് കൈവരിക.?

3.ബന്ധുക്കളെ കൊന്നിട്ട് ഞങ്ങള്‍ എങ്ങനെ സുഖികളാകും?

4. ദുരാഗ്രഹികളായ ദുര്യോധനാദികളെപ്പോലെയല്ലല്ലോ ഞങ്ങള്‍! മിത്രഹത്യയും കുലക്ഷയവും കൊണ്ടുള്ള പാപങ്ങളെ പറ്റി അറിയുന്നവരല്ലെ? അതില്‍ നിന്നും പിന്മാറാതിരിക്കുന്നതെങ്ങനെ ?

” ഇവയില്‍ ആദ്യത്തെ ചോദ്യമാണ് അതിപ്രധാനം അത് സകലമനുഷ്യര്‍ക്കും എക്കാലത്തും ബാധകമായ ചോദ്യമാണ്. ആ ചോദ്യത്തിന് ഏറ്റവും ശ്‌സ്ത്രീയവും യുക്തി സഹവുമായ ഉത്തരങ്ങല്‍ നല്‍കുകയാണ്. ഭഗവത്ഗീത.”

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.