കറുകച്ചാല്‍ : അവധിക്കാലമായതോടെ വിദ്യാര്‍ത്ഥികള്‍ നിയന്ത്രണവുമില്ലാതെ ബൈക്കില്‍ അമിത വേഗത്തില്‍ പോകുന്നത് ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. ഒരു ബൈക്കില്‍ രണ്ടും മൂന്നും പേരടങ്ങുന്ന സംഘങ്ങളായാണ് ഇക്കൂട്ടര്‍ യാത്ര ചെയ്യുന്നത്. ഇവര്‍ക്ക് ട്രാഫിക് നിയമങ്ങള്‍ വകവയ്‌ക്കാത്ത ഇവര്‍ ഹെല്‍മറ്റും ഉപയോഗിക്കാറില്ല. ഇത്തരത്തില്‍ പോലീസ് പിടിയിലായവരില്‍ മിക്കവര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സും ഇല്ല. ചങ്ങനാശ്ശേരി- വാഴൂര്‍ റോഡില്‍ അമിത വേഗത്തില്‍ പോയ മൂന്ന് വിദ്യാര്‍ത്ഥികളാണ് അടുത്തകാലത്തില്‍ അപകടത്തില്‍ മരിച്ചത്. ഏതാനും മാസം മുമ്പ് വെന്നിമല എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി അമിത വേഗത്തില്‍ വന്ന് മതിലില്‍ ഇടിച്ചു മരിച്ചിരുന്നു. കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിക്ക് ഗുരുതരമായ പരിക്കുപറ്റി. മരിച്ച വിദ്യാര്‍ത്ഥി മാതാപിതാക്കളുടെ ഏക പുത്രനാണ്. ട്രാഫിക് നിയമങ്ങളും സീബ്രാ ലൈന്‍ ക്രോസിങ്ങിലും ഒരു നിയന്തരണവുമില്ലാതെയാണ് ഇത്തരക്കാര്‍ പോകുന്നത്. ഇതാണ് കൂടുതലും അപകടങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
















