പത്തനംതിട്ട: ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എസ്. ഹരികിഷോര്‍ നിയോഗിച്ചിട്ടുള്ള വോട്ടര്‍ബോധവത്കരണ സംഘത്തിന്റെയും(സ്വീപ്) താലൂക്ക് തല വോട്ടര്‍ സഹായ കേന്ദ്രങ്ങളുടെയും നേതൃത്വത്തില്‍ 23 പേരെക്കൂടി വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു. റാന്നി വയലത്തല സര്‍ക്കാര്‍ വൃദ്ധസദനത്തിലെ 17ഉം പുല്ലാട് ശിവപാര്‍വതി ബാലികാ സദനത്തിലെ അഞ്ചും പുല്ലാട് കുറവന്‍കുഴി സിയോണ്‍ ലൈഫ് സെന്ററിലെ ഒരാളെയുമാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തത്. പ്രത്യേക സംഘം അതത് സ്ഥലങ്ങളിലെത്തി ഓണ്‍ലൈനായാണ് പേര് ചേര്‍ക്കുന്നതിന് നടപടി സ്വീകരിച്ചത്.
പുതിയ വോട്ടര്‍മാര്‍ക്ക് വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുകയും മോക്പോള്‍ നടത്തുകയും ചെയ്തു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ വോട്ടിംഗ് ശതമാനം ഉയര്‍ത്തുന്നതിന് ജില്ലയില്‍ നടപ്പാക്കി വരുന്ന മിഷന് 80 ശതമാനം വോട്ടര്‍ ബോധവത്കരണ പദ്ധതിയുടെ ഭാഗമായാണ് പുതുതായി വോട്ടര്‍മാരെ കണ്ടെത്തി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയും ബോധവത്കരണം നല്‍കുകയും ചെയ്യുന്നത്. സ്വീപ് പ്രവര്‍ത്തകരായ സീന, റോസ്മേരി, സുകു, ആനന്ദന്, റിട്ടേണിംഗ് ഓഫീസറുടെ പ്രതിനിധികളായ ശ്രീജിത്ത്, എബ്രഹാം, ഗൗരി ശങ്കര്‍ തുടങ്ങിയവര്‍ വോട്ടര്‍ രജിസ്ട്രേഷന് നടപടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: