കോന്നി: കോന്നി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.ഡി.അശോക് കുമാറിന്റെ തെരഞ്ഞെടപ്പ് പ്രചരണാര്‍ത്ഥം മഹിള മോര്‍ച്ച കോന്നി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്ക്വാഡ് പ്രവര്‍ത്തനം നടത്തി.കോന്നി മാര്‍ക്കറ്റ് ,സെന്‍ട്രല്‍ ജംഗ്ഷന്,ചൈനമുക്ക്,ബസ്സ് സ്റ്റാന്‍ഡ്,എന്നിവിടങ്ങളില്‍ വ്യാപര സ്ഥാപനങ്ങളിലും മറ്റ് യാത്രക്കാരേയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുകയും ലഘു ലേഖകള്‍ നല്‍കുകയും ചെയ്തു. മഹിള മോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് വത്സല കുമാരി,സെക്രട്ടറി ആശ ഹരികുമാര്‍,പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രജ്ഞി സന്തോഷ്, വൈസ് പ്രസിഡന്റ് മീര ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
സ്ഥാനാര്‍ത്ഥി അഡ്വ.ഡി.അശോക് കുമാര്‍ തെരഞ്ഞെടപ്പ് പ്രവര്‍ത്തനം ഇന്നലെ കൂടല്‍ മേഖലയില്‍നിന്ന് ആരംഭിച്ചു. കൂടല്‍ ജംഗ്ഷന്,സ്റ്റേഡിയം ജംഗ്ഷന്,കുരങ്ങയം, കൊല്ല്യാനിക്കോട്, അതിരുങ്കല്‍, പോത്തുപാറ, അഞ്ചുമുക്ക്,വാകപ്പാറ,പുന്നമൂട് എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. ഉച്ചയ്ക് ശേഷം വാഴമുട്ടം ബൂത്ത് കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തു.
ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കൂടല്‍ ജയപ്രകാശ്,വി.കെ.അനില്‍ കുമാര്‍,അനീഷ്,ശിശുപാലന്,അനുകുമാര്‍,വി.പി. സന്തോഷ്,കൃഷ്ണന് തബി തുടങ്ങിയവര്‍ സ്ഥാനാര്‍ത്തിക്കൊപ്പം ഉണ്ടായിരുന്നു. കോന്നി.കോന്നി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.ഡി.അശോക് കുമാറിന്റെ തെരഞ്ഞെടപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി എന്‍ഡിഎ പ്രമാടം പഞ്ചായത്ത് നേതൃയോഗം നടന്നു.ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്റ് റ്റി.പി.സുന്ദരേശന് യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി പ്രമാടം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കളഭം ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ജെഎസ്എസ് സംസ്ഥാന സമിതി അംഗം കുട്ടപ്പന്, ബിജെപി മണ്ഡലം പ്രസിഡന്റ് ജി.മനോജ്,ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ജി.സോമനാഥന്, ബിജെപി മണ്ഡലം സംയോജകന്‍ സി.കെ.സുരേഷ്,മഹിള മോര്‍ച്ച ജില്ല പ്രസിഡന്റ് മിനി ഹരികുമാര്‍, മീന.എം.നായര്‍,സജികുമാര്‍ വലഞ്ചുഴി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: