ആറന്മുള: രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് ചരിത്രം പഠിക്കേണ്ടിയിരിക്കുന്നു എന്ന് ബിസിസിഐ സെക്രട്ടറിയും എം.പിയുമായ അനുരാഗ്സിംഗ് ഠാക്കൂര്‍ പറഞ്ഞു. ആറന്മുള ശ്രീകൃഷ്ണാ ഓഡിറ്റൊരിയത്തില്‍ നടന്ന വിദ്യാര്‍ത്ഥി യുവജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ചൈന യുദ്ധ കാലത്ത് ഇന്ത്യക്ക് എതിരെ നിന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെ ഒറ്റുകാര്‍ എന്ന് വിശേഷിപ്പിച്ച നെഹ്രുവിന്റെ വാക്കുകള്‍ വിസ്മരിച്ചാണ് കമ്മ്യൂണിസ്റ്റ്മായി കോണ്‍ഗ്രസ് കൂട്ടുകൂടിയിരിക്കുന്നത്. ഈ രണ്ടു പാര്‍ട്ടിയുടെ ഇരട്ടതാപ്പ് നയത്തെ കേരളത്തിലെ ജനങ്ങള്‍ മനസിലാക്കണം എന്നും അദ്ദേഹം പറഞ്ഞു.
ബി സി സി ഐ സെക്രട്ടറി കൂടിയായ അനുരാഗ് സിംഗ് ശ്രീശാന്തിനു വേണ്ടി പ്രചാരണത്തിനു ഇറങ്ങുമോ എന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് അദ്ദേഹം ആവശ്യപ്പെട്ടാല്‍ ഇറങ്ങും എന്നും പറഞ്ഞു. ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് പി ആര് മോഹന്‍ദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര് നായര്‍, ജില്ലാ സെക്രട്ടറി പി ആര് ഷാജി എന്നിവര്‍ സംസാരിച്ചു.
കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്ന ജനപ്രിയ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ യുവജനങ്ങള്‍ മുന്നോട്ട് വരണമെന്ന് തിരുവല്ലയില്‍ നടന്ന വിദ്യാര്‍ത്ഥി യുവജന സംഗമത്തില്‍ അനുരാഗ്സിംഗ് ഠാക്കൂര്‍ പറഞ്ഞു. അ കേന്ദ്ര പദ്ധതികള്‍ ബിജെപി ഇതര സര്‍ക്കാരുകളില്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനോപകരപ്രദമാം വിധം നടപ്പാക്കുന്നില്ല. സമൂഹ മാധ്യമങ്ങളിലൂടെ ഈ പദ്ധതികളുടെ ഗുണവശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ യുവജനങ്ങള്‍ക്ക് സാധിക്കും. അതിനുള്ള പരിശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ത്തമാനകാല രാഷ്ട്രീയവും കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമെല്ലാം യുവജനങ്ങളുമായുള്ള സംവാദത്തില്‍ ചര്‍ച്ചാവിഷയമായി. അത്യന്തം മലിനമായിക്കൊണ്ടിരിക്കുന്ന ജലസ്രോതസ്സുകളെ സംരക്ഷിക്കാന്‍ എന്തുവഴി എന്നതായിരുന്നു ഒരു ചോദ്യം. ജലസ്രോതസ്സുകള്‍ മിക്കവയും ഇപ്പോള്‍തന്നെ മലിനമാണ്. അത് കൂടുതല്‍ മലിനമാകാതെ സംരക്ഷിക്കാന്‍ യുവാക്കള്‍ക്ക് കഴിയും. ജലസ്രോതസ്സുകള്‍ മാലിന്യരഹിതമായി സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ കര്്മ്മ പദ്ധതികള്‍ക്ക് യുവജനങ്ങള്‍ പൂര്‍ണ്ണ സഹകരണം നല്‍കണമെന്നും ജലസ്രോതസ്സുകളെ മലിനമാക്കാതിരിക്കാനുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കണമെന്നും അനുരാഗ് സിംഗ് ഠാക്കൂര്‍ പറഞ്ഞു. ഇക്കാര്യത്തിലും യുവജനങ്ങള്‍ക്ക് ഏറെ ചെയ്യാനുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്ദ്ധനവിനെപ്പറ്റിയായിരുന്നു മറ്റൊരു സംശയം. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പെട്രോളിയം ഉള്‍പ്പന്നങ്ങളുടെ വില കൂടുകമാത്രമല്ല കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് 22 തവണയോളം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലകുറച്ചതായി കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
കേരളം മാറിമാറി ഭരിച്ച ഇടതു വലതു സര്‍ക്കാരുകള്‍ എത്ര യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് വെളിപ്പെടുത്തണം. അഞ്ചുവര്‍ഷം എല്‍ഡിഎഫ്, അടുത്ത അഞ്ചുവര്‍ഷം യുഡിഎഫ് എന്നിങ്ങനെ മാറിമാറി സംസ്ഥാനത്തെ ഭരിച്ച് കേരളത്തിലെ ജനങ്ങളെ ഇരുപക്ഷവും പറ്റിക്കുകയാണ്. മുഖ്യമന്ത്രിയായിരിക്കെ ഇത്രയധികം ആരോപണങ്ങള്‍ക്ക് വിധേയനായ വ്യക്തി ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും അനുരാഗ് സിംഗ് ഠാക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: