അമ്പലപ്പുഴ: ദേശീയപാതയില്‍ വേലികെട്ടി പഴവര്‍ഗ്ഗ വില്പന. സംഭവം കോണ്‍ഗ്രസ് പുറക്കാട് മണ്ഡലം പ്രസിഡന്റിന്റെ അറിവോടെ. നിരന്തരം വാഹനാപകടമുണ്ടാകുന്ന പായല്‍കുളങ്ങര ക്ഷേത്രത്തിനു തെക്കുഭാഗത്തെ പെട്രോള്‍ പമ്പിനു സമീപമാണ് ദേശീയപാതയില്‍ വേലികെട്ടി വഴിയോരക്കച്ചവടക്കാരന്‍ പഴവര്‍ഗ്ഗങ്ങള്‍ വില്ക്കുന്നത്. കോണ്‍ഗ്രസ് പുറക്കാട് മണ്ഡലം പ്രസിഡന്റിന്റെ വീടിനു മുന്നില്‍ നടക്കുന്ന കച്ചവടമായതിനാല്‍ പോലീലും നടപടിയെടുക്കാന്‍ മടിക്കുന്നു. ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍#്കും സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചാണ് കോണ്‍ഗ്രസുകാരുടെ പിന്തുണയോടെ കച്ചവടം നടത്തുന്നത്. ഓറഞ്ച്, മുന്തിരി, തണ്ണിമത്തന്‍ എന്നിവ ലോഡുകണക്കിന് റോഡരികില്‍ കൂട്ടിയിട്ടും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണിവര്‍. പോലീസ് ഇവരെ ഒഴിപ്പിക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധമുയര്‍ന്നുകഴിഞ്ഞു. കച്ചവടക്കാരന്‍ കോണ്‍ഗ്രസ് നേതാവിന് പടി നല്‍കുന്നതായും നാട്ടുകാര്‍ പറയുന്നു.
















