ന്യൂദല്‍ഹി: കൊച്ചി അടക്കം പത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ അതിവേഗ ഗൂഗിള്‍-റെയില്‍ടെല്‍ വൈഫൈ വ്യാപിപ്പിക്കും. ജനുവരിയില്‍ മുംബൈ സെന്‍ട്രല്‍ സ്റ്റേഷനിലാണ് പദ്ധതി ആരംഭിക്കുന്നത്. ഇതില്‍ പുതുതായി പൂനൈ, ഭുവനേശ്വര്‍, റാഞ്ചി എന്നീ സ്റ്റേഷനുകളും ഉള്‍ക്കൊള്ളിക്കാനാണ് തീരുമാനം. ഇതോടെ മുംബൈ സെന്‍ട്രല്‍, പൂനൈ, ഭുവനേശ്വര്‍, ഭോപ്പാല്‍, റാഞ്ചി, റായിപ്പൂര്‍, വിജയവാഡ, കാച്ചെഗുഡ(ഹൈദരബാദ്) എറണാകുളം ജങ്ഷന്, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് പുതുതായി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാന്‍ പോകുന്നത്.
ഈ വര്‍ഷം തന്നെ രാജ്യത്തിലെ പ്രധാനപ്പെട്ട 100 റെയില്‍ വേ സ്റ്റേഷനില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗൂഗിളിന്റെ ഭാരതത്തിലെ തലവന്‍ ഗുല്സര് ആസാദ് പറഞ്ഞു.
ഇന്റര്‍നെറ്റ് സൗകര്യം മുംബൈ സെന്‍ട്രലില്‍ അടുത്തമാസം കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്യും. 1.5 ദശലക്ഷം സഞ്ചാരികള്‍ക്കാണ് ഇതിലൂടെ സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്നത്. ഭാരതത്തിലെ 400 റെയില്‍വേ സ്റ്റേഷനുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഗൂഗിള്‍ നല്കിയ ഔട്ലൈന് മാപ്പ് പ്രകാരം കേരളത്തിലെ കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കൊല്ലം സ്റ്റേഷനുകളില്‍ ആണ് ഇന്റര്‍നെറ്റ്് സൗകര്യം ലഭ്യമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: