Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ഥിതപ്രജ്ഞന്റെ മനസ്സ് സമുദ്രംപോലെ( 2-70)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 07:23 pm IST
inSamskriti

സമുദ്രത്തില്‍ എപ്പോഴും വെള്ളം നിറഞ്ഞുനില്‍ക്കുകയാണ്. ഗംഗ, യമുന, ഗോദാവരി, കൃഷ്ണ, കാവേരി, സിന്ധു തുടങ്ങിയ മഹാനദികളിലെ മുഴുവന്‍ വെള്ളവും അതില്‍ എത്തിച്ചേരുന്നു. എങ്കിലും ജലനിരപ്പിന് ഒരു മാറ്റവും വരുന്നില്ല. കൂടാതെ മഴക്കാലത്ത് ഭൂമിയില്‍ വീഴുന്ന ജലംകൂടി സമുദ്രത്തിലെത്തുന്നു. അപ്പോഴും ഒരു ഇഞ്ചുപോലും ജലനിരപ്പ് ഉയരുന്നില്ല. കരകവിഞ്ഞ് ഒഴുകുന്നുമില്ല. വേനല്‍ക്കാലത്ത് നദികളില്‍ വെള്ളം കുറയുന്നതുകാണാം, കുറഞ്ഞതോതിലെ വെള്ളം സമുദ്രത്തില്‍ എത്തിച്ചേരുന്നുള്ളൂ.

എങ്കിലും ഒരു തുള്ളി വെള്ളംപോലും കുറയുന്നുമില്ല. ഈ അവസ്ഥയെയാണ്, രണ്ടാമധ്യായത്തിലെ 70-ാം ശ്ലോകത്തില്‍ ‘ആപൂര്യമാണം’ എന്ന പദംകൊണ്ട് ഭഗവാന്‍ പറയുന്നത്. മാത്രമല്ല, സമുദ്രത്തിലെ വെള്ളത്തില്‍ ദ്രവഭാവത്തിനോ ഉപ്പുരസത്തിനോ നിറത്തിനോ ഒരു മാറ്റവും വരുന്നില്ല.

ഈ അവസ്ഥയെയാണ് ‘അചലപ്രതിഷ്ഠ’ എന്ന് വിശേഷിപ്പിച്ചത്.

സ്ഥിതപ്രജ്ഞന്റെ മനസ്സ് ഇതുപോലെയാണ്. സ്വാദ് ഏറിയ ഭക്ഷണങ്ങളും പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും വാഹനസൗകര്യവും സ്വീകരണങ്ങളും കീര്‍ത്തിയും ചിലപ്പോള്‍ ലഭിച്ചേക്കാം. അഷ്ടാംഗയോഗം പരിശീലിക്കുന്ന യോഗിക്ക് ദൂരശ്രവണം, ദൂരദര്‍ശനം തുടങ്ങിയ ദിവ്യസുഖങ്ങളും കിട്ടിയേക്കാം. അവയെല്ലാം സ്ഥിതപ്രജ്ഞനായ ഭക്തന്‍ സ്വീകരിക്കുകയും ചെയ്‌തേക്കാം.

സ്ഥിതപ്രജ്ഞനായ ഭക്തന്റെ മനസ്സിനെ തെല്ലുപോലും അവ ചലിപ്പിക്കുകയില്ല, ‘അചലം’തന്നെ. വിവിധ നദികളിലെ വെള്ളം സമുദ്രം സ്വീകരിക്കുന്നു; സമുദ്രജലമാക്കി മാറ്റുന്നു. ഭൗതികസുഖങ്ങള്‍, കഴിഞ്ഞ ജന്മങ്ങളിലെ കര്‍മങ്ങളുടെ ഫലമായി ലഭിക്കുന്നതാണെന്നും ഭഗവാന്‍ പ്രസാദിച്ച് തരുന്നതാണെന്നും ഉള്ള അവബോധം കാരണം സന്തോഷമോ സന്താപമോ സ്ഥിരപ്രജ്ഞന് ഉണ്ടാവുന്നേയില്ല; അക്ഷോഭ്യനായി ഭഗവദ്ധ്യാനാദികള്‍ തുടരുന്നു. ”സ ശാന്തിമാപ്്‌നോതി.”

ശ്രീമദ് ഭാഗവതത്തിലെ സുദാമ ബ്രാഹ്മണന്റെ (കുചേലന്റെ) മനസ്ഥിതി ഉദാഹരണമായി സ്വീകരിക്കാം.

സുദാമ പത്‌നി കൊടുത്തയച്ച കല്ലും നെല്ലും ചേര്‍ന്നതെങ്കിലും ഭക്തിയാകുന്ന അമൃതില്‍ കുതിര്‍ന്ന അവില്‍ ഭക്ഷിച്ച് സന്തോഷിച്ച ഭഗവാന്‍ ശ്രീകൃഷ്ണന്‍, ”സുദാമാവിന്റെ പത്‌നിക്ക് തുംഗസൗധങ്ങളും സ്വര്‍ഗത്തിനെക്കാള്‍ ഉത്കൃഷ്ടമായ സകല ഭൗതികസുഖങ്ങളും കൊടുത്തുവല്ലോ. അതുകണ്ട്, സുദാമാവിന് തെല്ലുപോലും അതില്‍ കൊതി തോന്നിയില്ല.

”ഇത്ഥം വ്യവസിതോ ബുദ്ധ്യാ

ഭക്തോതീവ ജനാര്‍ദ്ദനേ

വിഷയാന്‍ ജായയാ ത്യക്ഷന്‍

ബുഭജേ, നാളതിലമ്പടഃ

(ഭാഗം 10.81-39)

(= ആ ഭക്തന്റെ ബുദ്ധി വ്യവസായാത്മികയായിരുന്നു. ഭൗതികസുഖങ്ങള്‍ മനുഷ്യനെ അഹങ്കാരിയാക്കും എന്ന് നിശ്ചയിച്ചുറപ്പിച്ച സുദാമാവ് ആ സുഖങ്ങളെല്ലാം ഉപേക്ഷിക്കാന്‍ തുടങ്ങിയപ്പോള്‍, പരിചാരകന്മാര്‍ ”ഭഗവാന്റെ പ്രസാദമല്ലേ?” എന്ന് ഓര്‍മ്മിപ്പിച്ചപ്പോഴാണ്, സ്വീകരിക്കാന്‍ തുടങ്ങിയത്. ‘ന അതിലമ്പടഃ’- പദാര്‍ത്ഥങ്ങളോടുള്ള അത്യാഗ്രഹംകൊണ്ടല്ല ഭഗവാന്റെ പ്രസാദത്തോടുള്ള ഭക്തികൊണ്ടുമാത്രം.)

സ്ഥിതപ്രജ്ഞനായ ഇത്തരം ഭക്തന്മാര്‍ക്കു മാത്രമേ ശാന്തിയും പരമമായ ആനന്ദവും ലഭിക്കൂ. അല്ലാതെ ഭൗതികസുഖം കാംക്ഷിക്കുന്നവന്‍ വിവിധ മാര്‍ഗങ്ങളിലൂടെ നടന്ന്, അലഞ്ഞ് തളര്‍ന്നുവീണ്, നാശസമുദ്രത്തില്‍ ആണ്ടുപോവുന്നു. ന തു കാമ കാമീ- ഒരിക്കലും പരമാനന്ദം നേടുകയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

News

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.