നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുന്ന ബിജെപിയുടെ വീഡിയോ വാനിന്റെ പ്രയാണം ബിജെപി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ബിജെപി യുടെ നേതൃത്വത്തില്‍ വീഡിയോ വാനുകള്‍പര്യടനം തുടങ്ങി. ഇന്നലെ കിഡ്‌സണ്‍ കോര്‍ണറില്‍ ജില്ലാതല ഉദ്ഘാടനം ബിജെപി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍മാസ്റ്റര്‍ നിര്‍വ്വഹിച്ചു. കേന്ദ്രസര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിപ്ലവകരമായ വികസന മുന്നേറ്റങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസന നേട്ടങ്ങളും കേരളത്തിന്റെ വികസന മുരടിപ്പും ജനങ്ങളില്‍ എത്തിക്കുകയാണ് ഈ പര്യടനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വികസന മുന്നേറ്റത്തിന്റെ ദേശീയപാതയില്‍ നിന്ന് കേരളം വേറിട്ടുനില്‍ക്കുകയാണ്. ഇതിന് മാറ്റമുണ്ടാകുന്ന തെരഞ്ഞെടുപ്പായി നിയമസഭാ തെരഞ്ഞെടു പ്പ് മാറും. അദ്ദേഹം പറഞ്ഞു. നോര്‍ത്ത് മണ് ഡലം സ്ഥാനാര്‍ത്ഥി കെ.പി. ശ്രീ ശന്‍, സൗത്ത് മണ് ഡലം സ്ഥാനാര്‍ത്ഥി കുറ്റിയില്‍ സതീശന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
















