ബത്തേരി : വയനാട്ടിലെ യുഡിഎഫ് സംവിധാനം ഒന്നാകെ മുസ്ലീം ലീഗിന്റെ തടവിലാണെന്നും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട യുഡിഎഫ് യോഗങ്ങളില്‍ ഒന്നില്‍പോലും കേരള കോണ്‍ഗ്രസ്സിനെ ക്ഷണിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം നേതാക്കള്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.
ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബത്തേരി നഗരസഭസഭയില് കേരള കോണ്‍ഗ്രസ്സിന്റെ ഏക പ്രതിനിധി ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിച്ചതാണ് കേരള കോണ്‍ഗ്രസ്സിനെ അകറ്റിനിര്‍ത്താന്‍ കാരണമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്.
എന്നാല്‍ വയനാട്ടില്‍ തരുവണയിലും കല്‍പ്പറ്റ സഹകരണ ബാങ്കിലും ലീഗ് ഉല്‍പ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികള്‍ സിപിഐഎമ്മുമായി അധികാരം പങ്കുവക്കുന്നുണ്ട്.. ഇവര്‍ക്കൊന്നുമില്ലാത്ത വിലക്ക് കേരള കോണ്‍ഗ്രസ്സിന്റെ മേല്‍ അടിച്ചേല്‍പ്പിച്ചാല്‍ അതിനെ ആവിധത്തില്‍ തന്നെ നേരിടുമെന്നും ഇവര്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ കാണാനോ കണ്ട് വോട്ടര്ഭ്യര്ത്ഥിക്കാന് പോലും ബത്തേരി നിയോജക മണ്ഡലം കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി തയ്യാറായിലെന്നും ഇവര്‍ കുറ്റപ്പെടുത്തി. ജില്ലയില്‍ ലീഗിന്റെ താല്പര്യമനുസരിച്ച് യുഡിഎഫ് ഘടകക്ഷികളോടുള്ള നിലപാട് സ്വീകരിച്ചാല്‍ കോണ്‍ഗ്രസ്സ് അതിനു വലിയ വില നല്‍കേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കി. പത്രസമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റും ബത്തേരി നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാനുമായടി.എല്‍ സാബു, ടി.എസ്. ജോര്‍ജ്ജ്, ബോബി പുളിമൂട്ടില്‍, സികെ. വിജയന്, കുര്യന് ജോസഫ്, സിജി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: