വാഷിങ്ടണ്‍: നാണയപ്പെരുപ്പനിരക്ക് കുറയുന്നത് തുടരുകയും നല്ല മണ്‍സൂണ്‍ ലഭിക്കുകയും ചെയ്താല്‍ പലിശനിരക്ക് കുറക്കുന്ന കാര്യം ഇനിയും പരിഗണിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് പറഞ്ഞു.
ഈ മാസമാദ്യം പലിശനിരക്ക് പൂജ്യം പോയിന്റ് 25 ശതമാനം കുറച്ചിരുന്നു. ഇപ്പോള്‍ 6.5 ശതമാനമാണ് പലിശനിരക്ക്. ആറുമാസങ്ങല്ക്ക് ശേഷമായിരുന്നു ഈ കുറക്കല്‍. 2015 ജനുവരിയില്‍ 1.5 ശതമാനം നിരക്ക് കുറച്ചിരുന്നു.
ഐഎംഎഫ്, ലോകബാങ്ക് എന്നിവയുടെ വസന്തകാല യോഗങ്ങള്‍ക്ക് ശേഷം വാള് സ്ട്രീറ്റ് ജേര്‍ണലിന് നല്കിയ അഭിമുഖത്തിലാണ് രഘുറാം രാജന് ഇക്കാര്യം പറഞ്ഞത്. മണ്‍സൂണും ഭക്ഷ്യവിഭവങ്ങളുടെ വിലയും തമ്മില്‍ വലിയ ബന്ധമുണ്ട്.
നല്ല മണ്‍സൂണ്‍ ലഭിച്ചാല്‍ കാര്‍ഷികമേഖലയില്‍ വന്‍മുന്നേറ്റമുണ്ടാകും. ഭാരതം സാമ്പത്തിക രംഗത്ത് ശരിയായ ദിശയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയിലും ഭാരതത്തിന് പിടിച്ചുനില്‍ക്കാനായത് അതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: