ആലപ്പുഴ: ഇടതു വലതു മുന്നണികള്‍ #േരള ജനതയെ കയറില്‍ കെട്ടിയിട്ട് ഭരിച്ചു. ഇത് നാല് പതിറ്റാണ്ട് കേരളത്തെ ബലഹീനമാക്കിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.എസ്. ശ്രീധരന്‍ പിള്ള. ആലപ്പുഴ നിയോജകമണ്ഡലത്തിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക രംഗം മുതല്‍ കായികരംഗം വരെ പിന്തള്ളപ്പെട്ടു പോയത് മാറി മാറി ഭരിച്ച ഇരുമുന്നണികളുടെയും കുബുദ്ധിയുടെ ഫലമായാണ്. അതിന് മാറ്റം വരാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിത്. ചരിത്രമുറങ്ങുന്ന ആലപ്പുഴയുടെ മണ്ണില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കാനുള്ള എല്ലാ സാഹചര്യവും ഒത്തുവന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഡിജെഎസ് നിയോജകമണ്ഡലം കണ്‍വീനര്‍ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ബി. സുരേഷ് ബാബു, കേരള വികാസ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജുകുട്ടി, ബിജെപി മണ്ഡലം പ്രസിഡന്റ് ജി. വിനോദ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍, ജില്ലാ സെക്രട്ടറി ഗീതാരാംദാസ്, സുമേഷ്, രാജേന്ദ്രന്‍, ബിജെ പി മണ്ഡലം ജനറല്‍ സെ ക്രട്ടറിമാരായ രഞ്ജന്‍ പൊ ന്നാട് , റജി, ആലപ്പുഴ മ ണ്ഡലം എന്‍ഡിഎ സ്ഥാ നാര്‍ത്ഥി രണ്‍ജിത് ശ്രീനിവാസ് എന്നിവര്‍ സംസാരിച്ചു.
















