ആലപ്പുഴ: കോണ്‍ഗ്രസില്‍ ഇപ്പോള്‍ അനൈക്യം ശക്തിപ്പെട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ആര്‍. ശങ്കര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. അരുവിക്കര ഉപതെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിലെ ഐക്യം നഷ്ടപ്പെട്ടിരിക്കുകയാണ്. പല കാരണങ്ങളാണ് ഇതിനുള്ളത്. പ്രശ്‌നം പരിഹരിക്കാന്‍ പൂര്‍ണമായും കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസില്‍ മുറിവേറ്റവര്‍ ധാരാളമുണ്ട്. കപ്പിനും ചുണ്ടിനുമിടയില്‍ അവസരം നഷ്ടപ്പെട്ടവരും ഏറെയാണെന്ന് ആന്റണി പറഞ്ഞു. ഈ സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഠിന പ്രയത്‌നം ആവശ്യമാണ്. അനുകൂല കാലാവസ്ഥയല്ല യുഡിഎഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍ ടി.പി. ചന്ദ്രശേഖരനെപ്പോലും മറന്നു. ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കില്ലെന്നും ആന്റണ് അവകാശപ്പെട്ടു.
















