തിരുവനന്തപുരം : ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ പ്രത്യേകം സജ്ജീകരിച്ച അയോദ്ധ്യാനഗരിയില്‍ ഇന്ന് കവി പി.നാരായണകുറുപ്പ് ഭദ്രദീപം തെളിക്കുന്നതോടെ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിനു തുടക്കമാകും. ശ്രീരാമനവമി ദിവസമായ നാളെ വൈകുന്നേരം 5ന് കിഴക്കേക്കോട്ട അഭേദാശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം നടക്കും. തുടര്‍ന്ന് നന്ദിഗ്രാമമായി സങ്കല്പിച്ചിട്ടുള്ള പാളയം ശ്രീഹനുമദ്ക്ഷേത്രത്തിലേക്ക് വര്‍ണ്ണാഭമായ പാദുകസമര്‍പ്പണ ശോഭായാത്ര ആരംഭിക്കും.
ശ്രീരാമായണ സമ്മേളനം, വൈദികസമ്മേളനം, ദൈവദശക സമ്മേളനം, ശാസ്ത്രസമ്മേളനം, ഭാഗവതസമ്മേളനം, മഹിളാസമ്മേളനം, ശ്രീസത്യാനന്ദഗുരു സമീക്ഷ, ചരിത്രസമ്മേളനം, സാഹിത്യസമ്മേളനം, വിശ്വശാന്തി സമ്മേളനം എന്നിവ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം 6.30ന് നടക്കും. ചെമ്പഴന്തി ഗുരുകുലത്തിലെ കാര്യദര്‍ശി സ്വാമി ശുഭാംഗാനന്ദ, നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി അജിതേശാനന്ദ, സ്വാമി സത്യാനന്ദതീര്‍ത്ഥപാദര്‍ തുടങ്ങിയ ഋഷിവര്യന്മാര് സമ്മേളനങ്ങളില്‍ പങ്കെടുക്കും.
കുമ്മനം രാജശേഖരന്, ഒ.രാജഗോപാല്‍, ആര്.രാമചന്ദ്രന് നായര്‍ , അഡ്വ. എം.എ. വാഹിദ് എംഎല്‍എ., പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, വാസ്തുശില്പി ജി.ശങ്കര്‍, ഡോ.വിളക്കുടി രാജേന്ദ്രന്, ഡോ.എം.നയിനാര്‍, വട്ടപ്പാറ സോമശേഖരന്‍ നായര്‍, ഡോ.പ്രദീപ് വര്‍മ്മ, ഡോ.കെ.ചന്ദ്രശേഖരന് നായര്‍, ഡോ.എം.ആര്. സുദര്ശനകുമാര്, ഡോ.രാധാകൃഷ്ണന് ശിവന്, ഡോ.കെ.ഉണ്ണിക്കൃഷ്ണന് നമ്പൂതിരി, പ്രൊഫ.ചെങ്കല്‍ സുധാകരന്, ഡോ. കാന്തള്ളൂര്‍ പൗലോസ്, ആര്.രാജഗോപാലവാര്യര്, ഡോ.പി.വിശാലാക്ഷി, ഡോ. ടി.കെ.രാധാലക്ഷ്മി, പ്രൊഫ.സി.ജി.രാജഗോപാല്‍, ഗുരുവായൂര്‍ പ്രഭാകര്‍ജി, ഡോ.ടി.പി.ശങ്കരന്‍കുട്ടിനായര്‍, ഡോ.പി.കെ.ബാലചന്ദ്രന് കുഞ്ഞി, ഡോ.അജയപുരം ജ്യോതിഷ്കുമാര്‍, ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്, ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍, ഡോ. ഏ.എം. ഉണ്ണിക്കൃഷ്ണന് തുടങ്ങിയവര്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കും.
18 മുതല്‍ 26 വരെ ശ്രീരാമായണ നവാഹയജ്ഞവും സംഘടിപ്പിച്ചിട്ടുണ്ട്. 26 ന് നടക്കുന്ന ആറാട്ടോടുകൂടി സമാപിക്കും. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ നേതൃത്വത്തിലാണ് ശ്രീരാമസമ്മേളനങ്ങള് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: