ആലപ്പുഴ: തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പതിച്ച പോസ്റ്ററില്‍ അച്ചടി സ്ഥാപനത്തിന്റെ പേരും എണ്ണവും രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ വിവിധ സ്ഥലങ്ങളില്‍ പതിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 127 എ വകുപ്പു പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ അവരുടെ പോസ്റ്ററുകളില്‍ അച്ചടി സ്ഥാപനത്തിന്റെ പേരും അച്ചടിക്കുന്ന കോപ്പികളുടെ എണ്ണവും വിവരങ്ങളും രേഖപ്പെടുത്തണമെന്നാണ് നിയമം. ആറു മാസം വരെ തടവോ രണ്ടായിരം രൂപ പിഴയോ ഇവ ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റമാണിത്.
















