Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലോകത്തിന്റെ പൊരുള്‍ അറിയാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2016, 06:57 pm IST
in Samskriti

യത്ത്വയാ ച മഹാബാഹോ പൃഷ്ടോ ളഹം കുരുസത്തമ

താന്‍ പ്രശ്‌നാന്‍ നാരദഃപ്രാഹ മായാ പൃഷ്ടോ മുനീശ്വരഃ

വ്യാസ കിംതേ ബ്രവീമ്യദ്യ പുരാ ളയം സംശയോ മമ

ഉത്പന്നോ ഹൃദയേ ളത്യര്‍ത്ഥം സന്ദേഹാസാരപീഡിത

വ്യാസന്‍ പറഞ്ഞു: മഹാഭാഗാ, അങ്ങെന്നോടു ചോദിച്ച ഇതേ ചോദ്യങ്ങള്‍ ഞാന്‍ നാരദനോടു ചോദിച്ചവയാണ്. അപ്പോള്‍ നാരദന്‍ പറഞ്ഞു: അങ്ങ് ചോദിച്ച തരം ചോദ്യങ്ങള്‍ ഒരു തിരമാലപോലെ എന്റെയുള്ളിലും തുടരെത്തുടരെ അലയടിച്ചിരുന്നു. എന്റെ പിതാവായ ബ്രഹ്മദേവനോട് ഞാനവ ചോദിക്കുകയും ചെയ്തു.

ബ്രഹ്മാണ്ഡം എന്തില്‍നിന്നാണ് ഉണ്ടായത്? അങ്ങാണോ അതോ പാലാഴിയില്‍ പള്ളികൊള്ളുന്ന വിഷ്ണുവാണോ, അതുമല്ല, മഹേശ്വരനാണോ വിശ്വനിര്‍മ്മിതിക്ക് പിന്നിലുള്ളത്? ഇവരില്‍ ആരാണ് സര്‍വ്വോല്‍ക്കൃഷ്ടന്‍? ആരാണ് ആരാധനയ്‌ക്ക് യോഗ്യന്‍? സംശയനിവാരണം നടത്തി എന്റെ ദുഃഖത്തിന് അറുതിവരുത്തിയാലും. തീര്‍ത്ഥാടനം, വേദപഠനം, മറ്റുപായങ്ങള്‍ എല്ലാം ഞാന്‍ നോക്കി. അവയൊന്നും എന്നിലെ മാലകറ്റുന്നില്ല.

സത്യമറിയാതെ ശാന്തിയെങ്ങനെ നേടാനാണ്? നട്ടം തിരിയുന്ന എന്റെ മനസ്സ് ഒരിടത്ത് ഉറയ്‌ക്കുന്നില്ല. ആരെയാണ് ഞാന്‍ സ്മരിക്കേണ്ടത്? ആരെ സ്തുതിച്ചുകൊണ്ടാണ് ഞാന്‍ അര്‍ച്ചന ചെയ്യേണ്ടത്? സകലത്തിന്റെയും അധീശനായ ഈശ്വരന്‍ ആരാണ്? എന്റെ ഈ ചോദ്യങ്ങള്‍ കേട്ട് ലോകപിതാമഹനായ ബ്രഹ്മാവ് ഇങ്ങനെ അരുളിച്ചെയ്തു.

ബ്രഹ്മാവ് പറഞ്ഞു: ‘മകനേ, ഞാന്‍ എന്തുപറയാനാണ്? സാക്ഷാല്‍ വിഷ്ണുവിനുപോലും പറയാന്‍ എളുതല്ലാത്ത ചോദ്യങ്ങളാണ് നീ ചോദിക്കുന്നത്.

വാസ്തവത്തില്‍ ഈ സംസാരത്തില്‍ ആമഗ്‌നനായ ആര്‍ക്കും ഈ ലോകത്തിന്റെ പൊരുളറിയാനാവില്ല. വിരക്തനും നിര്‍മമനുമായ ജ്ഞാനിക്കേ പരമതത്വം ഗ്രഹിക്കാനാവൂ. പണ്ട് എല്ലാമെല്ലാം പ്രളയജലത്തിലായിരുന്നപ്പോള്‍ ആകെയൊരു കടല്‍ മാത്രമേയുണ്ടായിരുന്നുള്ളു. പഞ്ചഭൂതങ്ങള്‍ക്കൊപ്പം ഒരു താമരയില്‍ ഞാനും ഉണ്ടായി. സൂര്യചന്ദ്രന്മാരില്ല. ശൈലാദികളും അന്നില്ല. ആ താമരയില്‍ കിടന്നു ഞാന്‍ എന്തുചെയ്യണം എന്നാലോചിച്ചു. ഞാന്‍ ആരില്‍ നിന്നാണ് ജനിച്ചത്? ആരെന്നെ സൃഷ്ടിച്ചു? ആരെന്നെ പരിപാലിക്കും? എങ്ങിനെയാണ് എനിക്കൊരവസാനമുണ്ടാവുക? അപ്പോള്‍ ഭൂമിയൊന്നും കാണാനില്ലായിരുന്നു. ഈ താമരയ്‌ക്ക് നിലനില്‍ക്കാന്‍ ചെളി വേണമല്ലോ? പങ്കജത്തിന്റെ മൂലമായ പങ്കം എന്തെന്ന് എനിക്കിപ്പോള്‍ അറിയണം! ആ പങ്കത്തിന്റെ മൂലമായ ഭൂമിയും എനിക്ക് കാണണം.

ഇങ്ങനെ ചിന്തിച്ചുറച്ച് ഞാന്‍ ഭൂമിയെത്തേടി താഴേയ്‌ക്ക് ആയിരം കൊല്ലത്തോളം സഞ്ചരിച്ചുകൊണ്ടേയിരുന്നു. യാതൊരു വിധത്തിലും ധരയെ കാണാതെയിരിക്കുമ്പോള്‍ ‘തപസ്സ് ചെയ്യുക’ (തപ: തപ:) എന്നൊരു ശബ്ദം അശരീരിയായി എന്റെ കാതുകളില്‍ പതിച്ചു. ആ താമരയില്‍ത്തന്നെയിരുന്ന് ഞാന്‍ ഒരായിരം വര്‍ഷം തപസ്സുചെയ്തു. ‘സൃഷ്ടിക്കുക’ എന്നൊരശരീരിയാണ് പിന്നീട് ഞാന്‍ കേട്ടത്. ആരെയാണ്, എന്തിനെയാണ് സൃഷ്ടിക്കേണ്ടത് എന്നെനിക്ക് അറിയാമായിരുന്നില്ല.

അപ്പോഴേയ്‌ക്ക് മധുവെന്നും കൈടഭന്‍ എന്നും പേരുള്ള രണ്ടു രാക്ഷസന്മാര്‍ അവിടെ വന്ന് എന്നോട് യുദ്ധഭീഷണി മുഴക്കി. താമരത്തണ്ട് പിടിച്ച് നീരില്‍ ഇറങ്ങിയ ഞാന്‍ ആ പരമപുരുഷനെ കണ്ടു. മേഘശ്യാമനിറത്തില്‍, മഞ്ഞപ്പട്ടുടുത്ത നാലുകയ്‌കളുള്ള ജഗന്നാഥന്‍ ആദിശേഷതല്‍പ്പത്തില്‍ കാണായി.

അതാ വനമാലയണിഞ്ഞ ഭഗവാന്‍ ശംഖുചക്രഗദാധാരിയായി സര്‍പ്പത്തിനു മുകളില്‍ യോഗനിദ്രയില്‍ ആമഗ്‌നനായിക്കിടക്കുന്നു.

ഇനി ഞാന്‍ എന്തുചെയ്യണമെന്നറിയാതെയിരിക്കെ എന്നില്‍ നിദ്രാസ്വരൂപിണിയായ ദേവിയുടെ ഓര്‍മ്മ അങ്കുരിച്ചു. അമ്മയെ ഞാന്‍ വാഴ്‌ത്തി സ്തുതിക്കാന്‍ തുടങ്ങി. ശിവസ്വരൂപിണിയായ ആ ദേവി ആകാശത്ത് ദിവ്യമൂര്‍ത്തമായ രൂപത്തില്‍ അവതരിച്ചു. വിഷ്ണുവിന്റെ ഉടലില്‍ നിന്നും വേര്‍പെട്ട് ആകാശത്ത് നിദ്രാദേവി സമൂര്‍ത്തയാകവേ, വിഷ്ണുഭഗവാന്‍ നിദ്രയില്‍ നിന്നും ഉണര്‍ന്നു. രാക്ഷസന്മാരായ മധുകൈടഭന്മാരെ അയ്യായിരം കൊല്ലം നീണ്ടുനിന്ന സംഗരത്തില്‍ വിഷ്ണു വകവരുത്തി. ആ സമയത്ത് രുദ്രനും അവിടെയെത്തിച്ചേര്‍ന്നു. ഞങ്ങള്‍ മൂന്നുപേരും ആ സുന്ദരാംഗിയായ ദേവിയെ വാഴ്‌ത്തി.

‘ബ്രഹ്മവിഷ്ണുഹരന്മാരെ, നിങ്ങള്‍ അവരവരുടെ നിയതകര്‍മ്മങ്ങള്‍ തുടര്‍ന്നു നടത്തിയാലും’ എന്ന അനുജ്ഞ നല്‍കി. അസുരന്മാര്‍ മൃതിയടഞ്ഞു. ഇനി നിങ്ങള്‍ക്ക് തടസ്സം കൂടാതെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ ചെയ്യാം. നാലുവിധത്തിലുള്ള പ്രജകളെ വേണം സൃഷ്ടിക്കുവാന്‍.

അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: അമ്മേ, സൃഷ്ടി നടത്താന്‍ ഞങ്ങള്‍ അശക്തരാണ്. എല്ലാടവും ജലം നിറഞ്ഞിരിക്കുന്നു. പഞ്ചഭൂതങ്ങളോ ഇന്ദ്രിയാദികളോ തന്മാത്രപോലുമോ ഇപ്പോള്‍ ഇവിടെയില്ലല്ലോ?’

അപ്പോള്‍ ഒരു പുഞ്ചിരിയോടെ ദേവി ആകാശത്ത് ഒരു വിമാനം വരുത്തി. ‘ദേവന്മാരെ, പേടിക്കാതെ ഇതില്‍ കയറിയാലും’ എന്ന് പറഞ്ഞു. ‘നിങ്ങളെ ഞാന്‍ ഒരത്ഭുതം കാണിക്കാം’ എന്നു പറഞ്ഞു ദേവി വിമാനം പറത്തി. രത്‌നഘചിതമായ ആ വിമാനത്തില്‍ അതിവിശാലവും വിപുലവുമായ അലങ്കാരപ്പണികള്‍ ഉണ്ടായിരുന്നു. ദേവഭവനമായ അമരാവതിയെന്നപോലെയുള്ള ആ വിമാനത്തില്‍ ഞങ്ങള്‍ യാത്രക്കാരും ദേവി സാരഥിയുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.