ചവറ: ചവറ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എം.സുനില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. ഇന്നലെ രാവിലെ പന്മന ആശ്രമത്തില്‍ നിന്നാണ് പ്രചരണപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
ആശ്രമത്തില്‍ ചട്ടമ്പിസ്വാമിയുടെ സ്മൃതി മണ്ഡപത്തിലും കുമ്പളത്ത് ശങ്കുപ്പിള്ളയുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി. ആശ്രമത്തിലെ സ്വാമിമാരുടെ അനുഗ്രഹം വാങ്ങിയ ശേഷം കടകമ്പോളങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് പനയനാര്‍കാവില്‍ അയ്യന്‍കാളി പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തി. കുറ്റിവട്ടം, വെറ്റമുക്ക്, ഇടപ്പള്ളിക്കോട്ട എന്നിവിടങ്ങളിലെ കടകമ്പോളങ്ങള്‍ സന്ദര്‍ശിച്ചു. വെറ്റമുക്ക് ജമാത്ത് പള്ളി ഭാരവാഹികളെയും കോവില്‍ത്തോട്ടം സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തിലെത്തി വികാരി ഫാ.ഷാനി ഫ്രാന്‍സിസിന്റെയും അനുഗ്രഹം വാങ്ങി. എസ്എന്‍ഡിപി ചവറ യൂണിയന്‍ ആഫീസ്, ശങ്കരമംഗലം കാമന്‍കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. തുടര്‍ന്ന് കാവനാട് കടകമ്പോളള്‍ സന്ദര്‍ശിച്ചു. സ്ഥാനാര്‍ഥിക്കൊപ്പം നിയോജക മണ്ഡലം പ്രസിഡന്റ് ഭരണിക്കാവ് രാജന്‍, മോഹന്‍.ജി, മാമ്പുഴ ശ്രീകുമാര്‍, കല്ലേക്കുളം രാജന്‍ തേവലക്കര രാജീവ്, വെറ്റമുക്ക് സോമന്‍, ഹരി ചേനങ്കര, മനോജ് തുടങ്ങിയവരും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
















