കായംകുളം: കാലാകാലങ്ങളായി ഇടതു വലതു മുന്നണികള്‍ കേരളം ഭരിച്ച് മുടിച്ച് ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് ബിജെപി എംപി റിച്ചാര്‍ഡ് ഹെ പറഞ്ഞു. ഇവിടെ നിന്നും ജയിച്ചു പോകുന്ന ജനപ്രതിനിധികള്‍ നിയമസഭയില്‍ കായംകുളത്തിന് വേണ്ടി ശബ്ദിക്കുന്നില്ല. കായംകുളത്തിന് ഒരു മാറ്റം അനിവാര്യമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്ന പല പദ്ധതികളും കേരളം വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കുമാണ് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. 36,000കോടി രൂപയാണ് കേന്ദ്രം ഗ്രാമ വികസന സടക് യോജനയില്‍ കൂടി കേരളത്തിന് നല്‍കിയത്. പക്ഷെ അതിന്റെ പ്രയോജനം കേരളത്തില്‍ കണ്ടില്ല.
സിപിഎമ്മിനും കോണ്‍ഗ്രസിനും വേണ്ടിയല്ല മോദി കേന്ദ്രഫണ്ട് അനുവദിക്കുന്നത് സാധാരണക്കാര്‍ക്ക് വേണ്ടിയാണ്. കായംകുളം താലൂക്ക് രൂപീകരണം യാഥാര്‍ത്ഥ്യമാകണം. കേന്ദ്രം പണം നല്‍കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് എടുക്കുക മാത്രമാണ് സംസ്ഥാനം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു.
ബിഡിജെഎസ് സംസ്ഥാന വക്താവ് പി.റ്റി. മന്മഥന്‍, ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സഞ്ജീവ് ഗോപാലകൃഷ്ണന്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി പ്രദീപ് ലാല്‍, മണ്ഡലം പ്രസിഡന്റ് കണ്ടല്ലൂര്‍ രാമചന്ദ്രന്‍പിള്ള, പാലമുറ്റത്ത് വിജയകുമാര്‍, ദാമോദരന്‍ കണ്ടല്ലൂര്‍, രാജന്‍.കെ. മാത്യു, കിഷോര്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















