പനമരം : ജില്ലയിലെ ക്ഷേത്രങ്ങളും ധാര്‍മ്മിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സംസ്കൃതം -ഗീത പുരാണേതിഹാസങ്ങള്‍ മറ്റ് ആദ്ധ്യാത്മിക വിഷയങ്ങളും പഠിപ്പിക്കുന്ന സാംസ്കൃതിക-വൈജ്ഞാനിക പഠനകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ വിശ്വ സംസ്കൃത പ്രതിഷ്ഠാനം വയനാട് ജില്ലാസമ്മേളനം തീരുമാനിച്ചു. അഞ്ച് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനകേന്ദ്രങ്ങള്‍ ആരംഭിക്കുക. മുതിര്‍ന്നവര്‍ക്കായി ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ സായംകാല സംസ്കൃത പഠനകേന്ദ്രങ്ങള്‍ ആരംഭിക്കും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സരള സംസ്കൃത പഠനകേന്ദ്രങ്ങളും ആരംഭിക്കും.
ജില്ലാസമ്മേളനത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ നടന്നുവന്ന സംസ്കൃത സംഭാഷണ ക്ലാസുകളുടെയും ബാലകേന്ദ്ര-സംസ്കൃത പഠനകേന്ദ്രങ്ങളുടെയും സംഗമം സംഘടിപ്പിച്ചു. ഉച്ചക്കുശേഷം നടന്ന പൊതുസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. മലബാര്‍ ദേവസ്വംബോര്‍ഡ് മെമ്പര്‍ എ.അനന്തകൃഷ്ണന് മുഖ്യാഥിതിയായിരുന്നു. പി.ആര്.സഹസ്രനാമന്‍ അദ്ധ്യക്ഷത വഹിച്ചു. ശര്‍മ്മാജി പുരസ്ക്കാര ജേതാവ് ടി.കെ.സന്തോഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഒ.ടി.മുരളീധരന്, എം.ബി.ഹരികുമാര്‍, പി.സി.ചന്ദ്രശേഖരന്, എം.ടി.കുമാരന്, പി.മധു, പി.ഷിജു, ഗംഗാധരന്, മധു.പി.എം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: