പത്തനംതിട്ട: സംസ്ഥാനത്ത് നെല്ലുസംഭരണത്തിന് ഉപയോഗിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പണം മാത്രം. സംസ്ഥാനസര്‍ക്കാര്‍ പണം വകയിരുത്തിയിട്ടുണ്ടെങ്കിലും ഖജനാവില്‍ പണമില്ലെന്ന് പറഞ്ഞ് നല്‍കുന്നില്ല.
കേരളാ നെല്‍കര്‍ഷക കൂട്ടായ്മ കണക്കുകള്‍ നിരത്തിയാണ് സംസ്ഥാനസര്‍ക്കാര്‍ നെല്‍കര്‍ഷകരോടു കാട്ടുന്ന അവഗണന വ്യക്തമാക്കുന്നത്.
സംസ്ഥാനത്തൊട്ടാകെ നെല്ല് സംഭരണത്തിനായി ഓണ്‍ലൈന്‍വഴി 1,33,000ത്തോളം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഒരു കിന്റ്വല്‍ നെല്ലിന് 21.50 രൂപയ്ക്കാണ് സിവില്‍ സപ്ലൈയ്സ് സംഭരിക്കുന്നത്. ഇതില്‍ 14.10 രൂപാ കേന്ദ്രസര്‍ക്കാരും 7.40 രൂപ സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന് പണം ഇല്ലെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പണം മാത്രമാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. സിവില്‍ സപ്ലൈസ് സംഭരിക്കുന്ന നെല്ലിന് തവണകളായാണ് പണം നല്‍കുന്നത്.
എട്ടാം തീയതി വരെയുള്ള കണക്ക് അനുസരിച്ച് 2,57,13,04,254.60 രൂപാ നെല്‍ക്കര്‍ഷകര്‍ക്ക് നല്‍കാനുണ്ടെന്ന് കേരള നെല്‍കര്‍ഷക കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് പി.ആര്.സലിം കുമാര്‍ പറഞ്ഞു. ആലപ്പുഴ ജില്ലയിലെ കര്‍ഷകര്‍ക്കാണ് ഏറ്റവുംകൂടുതല്‍ പണം നല്‍കാനുള്ളത്. 85,21,21,527 രൂപ ലഭിക്കാനുണ്ടെന്നാണ് നെല്‍കര്‍ഷക കൂട്ടായ്മയുടെ കണക്ക്.
നെല്ലിന്റെ വിളവെടുപ്പ് ആരംഭിച്ചിട്ട് രണ്ടുമാസത്തോളമായി. മെയ് അവസാനത്തോടെ പുഞ്ചകൃഷി കൊയ്ത്ത് പൂര്‍ത്തിയാകും. കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള പണം ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞേ ലഭിക്കൂ. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി നെല്‍കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക നല്കുന്ന നടപടികളാകുമ്പോഴേക്കും മാസങ്ങള്‍ കഴിയും. ഇത് നെല്‍കര്‍ഷകരെ ഏറെ വലയ്ക്കും. റബര്‍ കൃഷിക്ക് നല്കുന്ന പ്രാധാന്യം സര്‍ക്കാര്‍ നെല്‍കൃഷിക്ക് നല്‍കുന്നില്ല. നിയമസഭയില്‍ നെല്‍കര്‍ഷകരുടെ കാര്യം പറയാന്‍ ആരുമില്ലാത്തതാണ് പ്രശ്നങ്ങളുണ്ടാക്കുന്നത.് അതിനാല്‍ നെല്‍കര്‍ഷകരുടെ കൂട്ടായ്മ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: