വടകര: ഭാരതീയപൈതൃകം സംരക്ഷിക്കാന്‍ സംസ്‌കൃതഭാഷാപഠനം അനിവാര്യമാണെന്നും സംസ്‌കൃതം എല്ലാ ഭാഷകളുടെയും മാതാവാണെന്നും സി.കെ. നാണു എംഎല്‍എ അഭിപ്രായപ്പെട്ടു. വടകര ബിഇഎം ഹൈസ്‌കൂളില്‍ നടന്ന വിശ്വസംസ്‌കൃതപ്രതിഷ്ഠാനം വടകര താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നീലകണ്ഠന്‍ കരുമാളി അദ്ധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഗവ. സ്റ്റാന്റിംഗ് കൗണ്‍സില്‍ അഡ്വ. എം.രാജേഷ് കുമാര്‍, ഡോ.ടി.കെ. കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസനേര്‍ന്നു. വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സംഘടനാ കാര്യദര്‍ശി എന്‍.സുരേഷ് കുമാര്‍ സംസ്‌കൃതസന്ദേശം നല്‍കി. ഡോ.പി.കെ. ദീപക് രാജ് സ്വാഗതവും , രാംശക്തി നന്ദിയും പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ സംസ്‌കൃതോത്സവത്തില്‍ വിജയികളായ ബെന്ന ഫാത്തിമ, ഭാഗ്യലക്ഷ്മി എന്നിവരെ അനുമോദിച്ചു.വിശ്വസംസ്‌കൃത പ്രതിഷ്ഠാനം വടകര താലൂക്ക് സമിതി ഭാരവാഹികളായി ഹരിദാസന്‍ മാസ്റ്റര്‍ (അദ്ധ്യക്ഷന്‍), ഡോ. ടി.കെ. കൃഷ്ണകുമാര്‍, രാജന്‍ (ഉപാദ്ധ്യക്ഷന്മാര്‍) നീലകണ്ഠന്‍ കരുമാളി (കാര്യദര്‍ശി), പ്രജുല്‍കൃഷ്ണന്‍, അനുപമ (സഹകാര്യദര്‍ശിമാര്‍), പ്രവീണ്‍ പുറമേരി (പത്രാലയശിക്ഷണ പ്രമുഖ്)രാംശക്തി (ശിക്ഷണ്‍ പ്രമുഖ്) എന്നിവരെ തെരഞ്ഞെടുത്തു.
















