Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ ഇന്നു മുതല്‍ ബഹുജന ഉപരോധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 05:03 pm IST
in Kozhikode

കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചു പൂട്ടണമെന്ന ഡിപിഐയുടെ ഉത്തരവ് പിന്‍വലിക്കുന്നതുവരെ സ്‌കൂളിന് മുന്നില്‍ ബഹുജന ഉപരോധം സംഘടിപ്പിക്കാന്‍ തീരുമാനം. ഇന്നലെ സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയന്‍-വിദ്യാര്‍ത്ഥി സംഘടനകളുടെയും ജനപ്രതിനിധികളുടെയും സമര സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു.

2016 ജനുവരി 18ന് ഹൈക്കോടതി പുറപ്പടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ ഏഴിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂള്‍ പൂട്ടണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. 8ന് എഇഒ മലാപ്പറമ്പ് എയുപി സ്‌കൂള്‍ പ്രധാനാധ്യാപികക്ക് ശിപായി വശം ഉത്തരവ് കൊടുത്തയച്ചു. എന്നാല്‍ പ്രധാനാധ്യാപിക ഉത്തരവ് കൈപ്പറ്റിയില്ല. 2016 മാര്‍ച്ച് 31 ന് മുമ്പായി സ്‌കൂള്‍ അടച്ചപൂട്ടണമെന്ന ഉത്തവായതായി നോട്ടീസില്‍ പറയുന്നു. ഉത്തരവ് നടപ്പാക്കുന്നതിനായി എഇഒ യെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സ്‌കൂളിന്റെ റിക്കാര്‍ഡുകള്‍, താക്കോല്‍ എന്നിവ സഹിതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഏല്‍പ്പിക്കേണ്ടതുണ്ടെന്നായിരുന്നു സിറ്റി എഇഒ നല്‍കിയ ഉത്തരവ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് എഇഒ ഓഫീസില്‍ എത്തി പ്രധാനാധ്യാപിക പ്രീതി ഉത്തരവ് കൈപ്പറ്റുകയായിരുന്നു. എന്നാല്‍ സ്‌കൂളിന്റെ താക്കോല്‍, മറ്റു രേഖകള്‍ സ്‌കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സ്‌കൂള്‍ സംരക്ഷണ സമിതി.

ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് സ്‌കൂളിന്റെ ഉടമസ്ഥാവകാശം വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തിരുന്നു. മാനേജര്‍ പി.കെ. പത്മരാജനെ അയോഗ്യനാക്കുകയും ചെയ്തു. എന്നാല്‍ പത്മരാജന്‍ നല്‍കിയ റിട്ട് ഹരജിയില്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ജഡ്ജ് എ.കെ. ജയശങ്കറിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ല. നിയമ വകുപ്പിന്റെ ഉപദേശമനുസരിച്ച് അപ്പീല്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. സ്‌കൂള്‍ അടച്ചുപൂട്ടില്ലെന്നും മുഖ്യമന്ത്രി ഇക്കഴിഞ്ഞ ദിവസവും കോഴിക്കോട്ട് വെച്ച് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അപ്പീള്‍ നല്‍കിയില്ലെന്ന് മാത്രമല്ല പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെ നിലപാട് മാനേജര്‍ക്കനുകൂലമായിരുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ദ്രുതഗതിയില്‍ ഉത്തരവുണ്ടായതെന്നും ആരോപണമുണ്ട്. സ്‌കൂള്‍ വളപ്പിനടുത്ത് സ്ഥലം സ്വന്തമായുള്ള മറ്റു ചിലരും ജില്ലയിലെ മുതിര്‍ന്ന ലീഗു നേതാവും അടങ്ങുന്നവരാണ് സ്‌കൂളിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്.

8 അദ്ധ്യാപകരുടെയും ഒരു അനധ്യാപകന്റെയും 57 വിദ്യാര്‍ത്ഥികളുടെയും ഭാവി പരിഗണിക്കാതെയാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നതെന്ന് രക്ഷിതാക്കളും അധ്യാപക സംഘടനകളും ചൂണ്ടിക്കാണിക്കുന്നു. ഇത്തവണ 25 വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ചേരാനിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സ്‌കൂളില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഭാസി മലാപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. എ. പ്രദീപ്കുമാര്‍ എംഎല്‍എ, കൗണ്‍സിലര്‍മാരായ ഇ. പ്രശാന്ത്കുമാര്‍, വി. ടി. സത്യന്‍, അയിഷാബി, ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി. രഘുനാഥ്, ടി വി ബാലന്‍, ടി പി പ്രഭാകരകുറുപ്പ് അഡ്വ. എം.ജയദീപ്, ആര്‍.കെ. ഇരവില്‍ തുടങ്ങിയവരും വിവിധ സംഘടനാ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.