അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ സൂര്യതാപമേറ്റ് ഒരാള്‍ക് ഗുരുതര പൊള്ളല്‍. പുറക്കാട് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില് ഒറ്റപ്പന പുതുവല്‍ ഗോകുലത്തില്‍ പ്രദീപ് കുമാറി (49)നാണ് പൊള്ളലേറ്റത്. ഇന്നലെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്തുവച്ചാണ് പൊള്ളലേറ്റത്. ഗോകുല്‍ ടൈലേഴ്‌സ് എന്ന പേരില്‍ തയ്യല്‍ക്കട നടത്തുന്ന പ്രദീപ് ക്ഷേത്രമുറ്റത്ത് പോയി തിരികെ വന്നപ്പോള്‍ ശരീരത്ത് നീറ്റല്‍ അനുഭവപ്പെടുകയും തുടര്‍ന്ന് തുണി ഉയോഗിച്ച് ശരീരം തുടയ്‌ക്കുകയും ചെയ്തു. ഈസമയം തുണി ഉപയോഗിച്ച് തുടച്ചഭാഗത്തെ തൊലി അടര്‍ന്നു പോകുന്നത് കണ്ടതോടെയാണ് പൊള്ളല്‍ അനുഭവപ്പെട്ടതായി മനസിലാക്കിയത്. ഉടനെ തന്നെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും പുറത്തും വയറിനുമാണ് പൊള്ളല്‍ ഏറ്റത്.
















